'ദൈവത്തോട് പ്രാർഥിച്ചിട്ടാണ് കയറുന്നത്; സ്പീഡ് കിട്ടാൻ വേണ്ടി കുതിരയെ അടിക്കും'

നമ്മളേക്കാൾ‌ വലിയ കുതിരയാണ്.

Bhagath Manuel
Bhagath Manuelഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :3 ഏപ്രിൽ 2026, 4:45 pm IST

നൂറ് കോടിയും കടന്ന് തിയറ്ററുകളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3. ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രം കൂടിയാണ് ആട് 3. ചിത്രത്തിൽ ജയസൂര്യയ്ക്കൊപ്പം പ്രധാന വേഷത്തിൽ നടൻ ഭ​ഗത് മാനുവലും എത്തിയിരുന്നു.

കുതിര സവാരി പഠിക്കാനായി പോയ സമയത്തെ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഭ​ഗത് മാനുവൽ ഇപ്പോൾ. ഫിൽമി ബീറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭ​ഗത് ഇക്കാര്യം പങ്കുവച്ചത്. "നമ്മളേക്കാൾ‌ വലിയ കുതിരയാണ്.

അതിന്റെ അടുത്ത് പോകുന്നതിന് മുൻപ് തന്നെ ദൈവത്തോട് പ്രാർഥിച്ചാണ് കയറുന്നത്. ഒന്നും പ്രശ്നമില്ലാതെ പോകട്ടെ എന്നായിരുന്നു മനസിൽ. കുതിരയുടെ മുകളിൽ കയറി ഇരിക്കുമ്പോൾ ചിലപ്പോൾ അത് റിവേഴ്സ് പോകും.

ഷോട്ടിന്റെ സമയത്ത് സ്പീഡ് കിട്ടാൻ‌ വേണ്ടി കുതിരയെ ചിലപ്പോൾ അടിക്കും. അങ്ങനെ ചെയ്താൽ അത് പെട്ടെന്ന് നിയന്ത്രണം വിട്ട് ഒറ്റയടിക്ക് ഓടിപ്പോകും".- ഭ​ഗത് പറഞ്ഞു. വിനായകൻ, ധർമജൻ ബോൾ​ഗാട്ടി, സൈജു കുറുപ്പ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

News Now

Summary

Cinema News: Bhagath Manuel talks about Aadu 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates