ലോകത്തെ ഏറ്റവും വലിയ ഐമാക്‌സ് തീയേറ്റര്‍ ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ചിത്രം: ട്വിറ്റര്‍
Last Updated :20 January 2024, 8:49 am IST

News Now


ലോകത്തെ ഏറ്റവും വലിയ ഐമാക്‌സ് തീയേറ്റര്‍ ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജെയിംസ് ബോണ്ട് സീരീസ് ചിത്രം, നോ ടൈം ടു ഡൈയാണ് തീയേറ്ററിന്റെ ഉദ്ഘാടന ചിത്രം. ലിയോന്‍ബര്‍ഗിലെ ട്രൗണ്‍പ്ലാസ്റ്റ് മള്‍ട്ടിപ്ലക്‌സിലാണ് കൂറ്റന്‍ തീയേറ്റര്‍ ഒരുങ്ങുന്നത്. 

ബോയിങ് 737 എയര്‍ലൈനിനെക്കാള്‍ വലുതാണ് ഈ തീയേറ്റര്‍. 70 അടി പൊക്കവും 125 അടി നീളവും തീയേറ്ററിനുണ്ട്. 574പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏറ്റവും പുതിയ ഐമാക്‌സ് 12 ചാനല്‍ സൗണ്ട് ടെക്‌നോളജിയാണ് തീയേറ്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. 

ഈ തീയേറ്റര്‍ ബിഗ് സ്‌ക്രീന്‍ സമവാക്യങ്ങളെ മാറ്റിയെഴുതുന്നതാണെന്ന് ഐമാക്‌സ് സിഇഒ റിച്ച് ഗെല്‍ഫോഡ് പറഞ്ഞു. സിനിമ ആസ്വാദകര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐമാക്‌സ് 15/70 എംഎം ഫിലിം കാമറയിലാണ് നോ ടൈം ടു ഡൈ ചിത്രീകരിച്ചിരിക്കുന്നത്. 

ഐമാക്‌സ് തിയേറ്ററുകള്‍ക്കായി പ്രത്യേകമായി ഫോര്‍മാറ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇത്. 40 മിനിറ്റ് ഐമാക്‌സ് എക്‌സ്‌ക്ലൂസീവ് എക്‌സ്പാന്‍ഡഡ് റേഷ്യോയില്‍ കാണാന്‍ സാധിക്കും.  ട്രൗണ്‍പ്ലാസ്റ്റിലെത്തുന്ന പ്രേക്ഷകര്‍ക്ക് ഇത് 1.90:1 റേഷ്യോയില്‍ കാണാന്‍ സാധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates