
'ഹണി റോസിനെ കണ്ടാൽ ഒരാളെ ഓർമവരും': വിവാദ പരാമർശവുമായി ബോബി ചെമ്മണൂർ: വിമർശനം
സോഷ്യൽ മീഡിയയിൽ ബോചെയ്ക്കെതിരെ വിമർശനം കനക്കുകയാണ്

നടി ഹണി റോസിനെതിരെ വിവാദ പരാമർശവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി നടി എത്തിയപ്പോഴായിരുന്നു വിവാദപരാമർശം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂർ സംസാരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സോഷ്യൽ മീഡിയയിൽ ബോചെയ്ക്കെതിരെ വിമർശനം കനക്കുകയാണ്.
ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് കടയിലെ നെക്ലെസുകൾ കഴുത്തിൽ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതിനിടെ ബോബി ചെമ്മണൂർ ഹണി റോസിനെ ഒന്നു കറക്കി. ‘നേരെ നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,' എന്നായിരുന്നു ബോബി ചെമ്മണൂർ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓർമ വരുമെന്നും താരം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓറഞ്ച് കോഓർഡ് സെറ്റ് ധരിച്ചാണ് ഹണി റോസ് ചടങ്ങിന് എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ബോബി ചെമ്മണൂരിന് എതിരെ വിമർശനവുമായി എത്തുന്നത്. ബോബി ചെമ്മണൂരിന്റെ വാക്കുകൾ അതിരു കടന്നെന്നാണ് വിമർശനം. എത്ര കുടുംബങ്ങൾക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമർശങ്ങൾ നിർഭാഗ്യകാരമാണെന്നും വിമർശിക്കുന്നവരുണ്ട്. അതിനിടെ ബോബി ചെമ്മണൂരിനെതിരെ പ്രതികരിക്കാതിരുന്നതിൽ ഹണി റോസിനെതിരെ വിമർശനം ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News


'പൊക്കം കുറഞ്ഞ ആളുകളെ അലങ്കാര വസ്തുക്കളാക്കി'; അമ്മു- നിമ്മു കാർണിവലിനെ വിമർശിക്കുന്നവർക്ക് അഹാനയുടെ മറുപടി

'പന്ത് കണ്ടാൽ നോട്ടം പിന്നെ അങ്ങോട്ടാ, ഓട്ടം പിന്നെ ഒന്നിച്ചാ'; മമ്മൂട്ടി ഭാഗമായ സ്പോർട്സ് ഡോക്യുമെന്ററി സീരീസ് 'പന്തടിക്കാം' ഒടിടിയിലേക്ക്
