കയ്യിൽ കത്തിയുമായി ബ്രിട്നിയുടെ ഡാൻസ്, പൊലീസിനെ വിളിച്ച് ആരാധകർ: ഷക്കീറയെ അനുകരിച്ചതെന്ന് വിശദീകരണം

കയ്യിൽ രണ്ട് കത്തിയോടെ അപകടകരമായി ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്

ബ്രിട്നി സ്പിയേഴ്സ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:25 am IST

കയ്യിൽ കത്തിയുമായി അപകടകരമായി ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് പ്രശസ്ത അമേരിക്കൻ പോപ്താരം ബ്രിട്നി സ്പിയേഴ്സ്. വിഡിയോ കണ്ട് താരത്തിന്റെ ജീവൻ അപകടത്തിലാണെന്ന ആശങ്കയിൽ പൊലീസ് പരിശോധന നടത്തി. ആരാധകരാണ് പൊലീസിനെ വിളിച്ചത്. 

കയ്യിൽ രണ്ട് കത്തിയോടെ അപകടകരമായി ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. നാല്‍പത്തിയൊന്നുകാരിയായ ബ്രിട്നി ബൈപോളാര്‍ എന്ന രോഗത്തിനടിമയാണ്. മൂര്‍ച്ചയുള്ള ആയുധങ്ങളോട് താല്‍പര്യമുള്ളതായി താരം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഇതാണ് താരത്തിന്റെ ആരാധകരെ വിഡിയോ ആശങ്കയിലാക്കിയത്. പൊലീസ് ബ്രിട്നിയുടെ വീട്ടിൽ എത്തി പരിശോധന നടത്തി മടങ്ങുകയായിരുന്നു. 

പിന്നാലെ വിശദീകരണവുമായി ബ്രിട്നി രം​ഗത്തെത്തി. ഡാൻസിനുവേണ്ടി താൻ ഉപയോ​ഗിക്കുന്നത് വ്യാജ കത്തികളാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. കയ്യിൽ കത്തിയുമായുള്ള മറ്റൊരു വിഡിയോയ്ക്കൊപ്പമായിരുന്നു പോസ്റ്റ്. അവസാനത്തെ പോസ്റ്റിലൂടെ ഞാന്‍ എല്ലാവരേയും പേടിപ്പിച്ചു എന്നു തോന്നുന്നു പക്ഷേ ഇതെല്ലാം വ്യാജ കത്തികളാണ്. ലോസ് ഏഞ്ചലസിലെ ഹാന്‍ഡ് പോപ് ഷോപ്പില്‍ നിന്ന് വാടകയ്‌ക്കെടുത്തതാണ്. ഇത് യഥാര്‍ത്ഥ കത്തിയല്ല. ആശങ്കപ്പെടേണ്ടതിന്റേയോ പൊലീസിനെ വിളിക്കേണ്ടതിന്റേയോ ആവശ്യമില്ല. എനിക്കേറെ ഇഷ്ടപ്പെട്ട ഷക്കീറയെ അനുകരിക്കാനാണ് ഞാന്‍ ശ്രമിച്ചു. അതിരുകള്‍ ലംഘിക്കാന്‍ പേടിയില്ലാത്ത റിസ്‌കെടുക്കാന്‍ തയാറുള്ള സ്ത്രീകള്‍ക്ക് ആശംസകള്‍. - ബ്രിട്നി കുറിച്ചു. 

സ്വകാര്യജീവിതത്തില്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് താരമിപ്പോൾ. അടുത്തിടെയാണ് ബ്രിട്നി പങ്കാളിയായിരുന്ന നടനും മോഡലുമായ സാം അസ്ഗറിയുമായി വേർപിരിഞ്ഞത്. ഇരുപത്തിയൊമ്പതുകാരനുമായി ഒരു വര്‍ഷം നീണ്ട ദാമ്പത്യമേ ബ്രിറ്റ്നിക്ക് ഉണ്ടായുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now