
ബ്രൂസ് വില്ലിസിന് മറവിരോഗം; ആരോഗ്യനില മോശമായതായി കുടുംബം
ഹോളിവുഡ് നടന് ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഹോളിവുഡ് നടന് ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ബ്രൂസ് വില്ലിസിന് മറവിരോഗം ബാധിച്ചതായി കുടുംബം അറിയിച്ചു.
2022ല്‍ ആശയവിനിമയം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് ബ്രൂസ് വില്ലിസ് പിന്മാറിയിരുന്നു. ചികിത്സയ്ക്കിടെയാണ് അപൂര്‍വ്വ മറവിരോഗം പിടിപെട്ടതായി കുടുംബം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ടുകൾ.
സംസാരത്തിലും പെരുമാറ്റത്തിലും മാറ്റം വരുന്ന ഫ്രണ്ടോടെംപറല്‍ ഡിമെന്‍ഷ്യ രോഗമാണ് നടനെ ബാധിച്ചത്.ഡൈ ഹാര്‍ഡ്, വെര്ഡിക്ട് അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ബ്രൂസ് വില്ലിസ് ജനപ്രീതി നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


