'പെണ്‍മക്കളെ ഉപദ്രവിക്കും, വീട്ടില്‍ കയറി കൊല്ലും'; 'കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ' സംവിധായകനെതിരെ കേസ്

സംവിധായകൻ ബൈജു കൊട്ടാരക്കര, ഓസ്ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോൺ എന്നിവരും കേസിൽ പ്രതികളാണ്

Kunjamminis Hospital
വൗ സിനിമാസിന്റെ മാനേജിങ് പാർട്ണർ ഷിബു ജോബ് നൽകിയ പരാതിയിൽ ‌എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്
Last Updated :5 April 2024, 8:30 am IST

കൊച്ചി: കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ സംവിധായകൻ സനൽ വി ദേവനെതിരെ പരാതിയുമായി നിർമാതാവ് രം​ഗത്ത്. സിനിമാ നിർമാണ കമ്പനിയായ വൗ സിനിമാസിന്റെ മാനേജിങ് പാർട്ണർ ഷിബു ജോബ് നൽകിയ പരാതിയിൽ ‌എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. സംവിധായകൻ ബൈജു കൊട്ടാരക്കര, ഓസ്ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോൺ എന്നിവരും കേസിൽ പ്രതികളാണ്.

കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ എന്ന സിനിമയുടെ ഓവർസീസ് വിതരണവുമായി അതിന്റെ നിർമാതാക്കളായ വൗ സിനിമാസും ഷിബു ജോണും തമ്മിൽ സാമ്പത്തിക തർക്കം നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെത്തിയ ഷിബു ജോബിനെ ബൈജു കൊട്ടാരക്കരയും ഷിബു ജോണും ചേർന്ന് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു.

ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകനായ സനൽ ഷിബു ജോബിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് നൽകാനുള്ള പണം നൽകിയില്ലെങ്കിൽ വീട്ടിൽകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷിബു ജോബ് പറയുന്നു. ബൈജു കൊട്ടാരക്കരയെയും ഷിബു ജോണിനെയും സനൽ വീഡിയോ കോളിൽ വിളിച്ചപ്പോൾ അവരും വധഭീഷണി ആവർത്തിച്ചു. ഷിബു ജോബിന്റെ പെൺമക്കളെ ഉപദ്രവിക്കും എന്നു പറയുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടർന്ന് വൗ സിനിമാസിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഈ വിവരങ്ങൾ കാണിച്ചാണ് ഷിബു ജോബ് പരാതി നൽകിയത്. സംവിധായകൻ സനൽ വി. ദേവനാണ് ഒന്നാം പ്രതി. ബൈജു കൊട്ടാരക്കര രണ്ടാം പ്രതിയും ഷിബു ജോൺ മൂന്നാം പ്രതിയുമാണ്. സിനിമാ നിർമാതാവ് ഷിനോയ് മാത്യുവാണ് നാലാം പ്രതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now