
'അതൊരു ഭയങ്കര അടിപൊളി നിരീക്ഷണം'; സന്തോഷ് പണ്ഡിറ്റില് നിന്നും ലഭിച്ച ആശയം; പങ്കുവച്ച് ചിദംബരം
അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തില്‍ കണ്ടതാണ്. അത് ഭയങ്കര നല്ല നിരീക്ഷണമായാണ് തോന്നിയത്

തുടര്‍ച്ചയായി മൂന്നാമത്തെ ചിത്രവും ഹിറ്റടിച്ചിരിക്കുകയാണ് ചിദംബരം. ജാന്‍ ഏ മന്നിനും മഞ്ഞുമ്മല്‍ ബോയ്സിനും ശേഷം ഒരുക്കിയ ബാലനും മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ മേക്കിങും താരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുന്നുണ്ട്. മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ ചിദംബരത്തിലെ സംവിധായകന് തന്റെ ക്രാഫ്റ്റ് തെളിയിച്ചിരിക്കുകയാണ്.
അതേസമയം താന്‍ ക്രാഫ്റ്റിനെക്കുറിച്ചല്ല, മറിച്ച് കഥ എങ്ങനെ പറയുന്നതിലാണ് കൂടുതലും ശ്രദ്ധിക്കാറുള്ളതെന്നാണ് ചിദംബരം പറയുന്നത്. സിനിമയുടെ ക്രാഫ്റ്റിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് നടത്തിയ നിരീക്ഷണത്തെക്കുറിച്ചും ചിദംബരം പറയുന്നുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ പരാമര്‍ശം.
''മഞ്ഞുമ്മല്‍ ബോയ്സും ജാന്‍ എ മന്നും ബാലനും ഒരേ ആസ്പെക്റ്റ് റേഷ്യോയിലാണ്. ആത്യന്തികമായി സിനിമകള്‍ ടിവിയിലേക്കാണ് എത്തുകയെന്നറിയാം. പിന്നെ ഫ്ളാറ്റ് സ്ക്രീന്‍സ്. അതിനാല്‍ ഒരു ലാര്‍ജര്‍ താന്‍ ലൈഫ് ഫീല്‍ കിട്ടാന്‍ വേണ്ടിയാണ് ആ ആസ്പെക്റ്റ് റേഷ്യോ തെരഞ്ഞെടുത്തത്. ക്രാഫ്റ്റ് ഓട്ടോമാറ്റിക് ആയി സംഭവിക്കുന്നതാണ്. കാമറയിലും ഡയറക്ഷനിലും അസിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ സ്വാഭാവികമായി വരും. കഥ പറയുന്നതിലാണ് എനിക്ക് ടെന്‍ഷന്‍. ക്രാഫ്റ്റ് അതിന്റെ ഉപോത്പന്നമാണ്. എങ്ങനെ ഫ്രെയിം വെക്കണം എന്നതൊക്കെ ട്രെയ്നിംഗിന്റെ ഭാഗമായി വരുന്നതാണ്.'' ചിദംബരം പറയുന്നു.
''നമ്മള് എങ്ങനെ ചെയ്യുമെന്നാണ് ചിന്തിക്കുക. ഞാനും നിങ്ങളും സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് സീനെങ്കില്‍, കാമറ എവിടെ വെക്കാം? അത് സത്യത്തില്‍ സന്തോഷ് പണ്ഡിറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അയാള്‍ ഭയങ്കര അടിപൊളിയായൊരു കാര്യമാണ് പറഞ്ഞത്. സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. 360 ഡിഗ്രിയില്‍ എവിടെ വേണമെങ്കിലും കാമറ വെക്കാം. അത് ഞാന്‍ അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തില്‍ കണ്ടതാണ്. അത് ഭയങ്കര നല്ല നിരീക്ഷണമായാണ് തോന്നിയത്. സിനിമ ചെയ്യുന്ന എല്ലാവരും ഗുരുക്കന്മാരാണ്.'' എന്നും ചിദംബരം പറയുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Chidambaram recalls how Santhosh Pandit's observation got his attention.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സംഭവം ഇറുക്ക്!' മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ രാംപാൽ

'ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ, അത് പറയുമ്പോൾ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു'; സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥൻ



