'അതെനിക്ക് ബ്രേക്ക് ചെയ്യണമായിരുന്നു, കുറേ ജീവിതം കണ്ട മുഖമായിരുന്നു ആവശ്യം'; 'ബാലനി'ലെ നായികയെക്കുറിച്ച് സംവിധായകൻ
ഒരുപാട് മികച്ച സ്ത്രീ അഭിനേതാക്കൾ നമ്മുടെ കേരളത്തിലുണ്ട്.

ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ’ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകർ ഒന്നടങ്കം തിരഞ്ഞത് നായികയെ കുറിച്ചായിരുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അമ്മയും മകനും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തിയറ്റർ ആർട്ടിസ്റ്റും മോഡലും പീഡിയാട്രിക് ഒക്കുപേഷണൽ തെറാപ്പിസ്റ്റുമായ ഫർസാന പാലത്തിങ്കൽ ആണ് ചിത്രത്തിൽ അമ്മയായെത്തിയത്.
മലയാളി ആണെങ്കിലും ദുബായിലാണ് ഫർസാന പഠിച്ചതും വളർന്നതും. ഇപ്പോഴിതാ ഫർസാന എങ്ങനെയാണ് ബാലനിലേക്ക് വന്നതെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചിദംബരം. "എനിക്കൊരു മുൻപരിചയവുമില്ലാത്ത ഞാനിതുവരെ കണ്ടിട്ടില്ലാത്ത രണ്ട് പേരായിരുന്നു അവർ.
കൊച്ചിയിലാണ് നമ്മൾ ഓഡിഷൻ വച്ചത്. ഒരുപാട് നല്ല അഭിനേതാക്കൾ അതിൽ പങ്കെടുത്തിരുന്നു. എനിക്ക് ആവശ്യം ഒരു പുതിയ മുഖമായിരുന്നു. ആർക്കും ഒന്നും മുൻകൂട്ടി കാണാൻ പറ്റരുത്. ഒരുപാട് മികച്ച സ്ത്രീ അഭിനേതാക്കൾ നമ്മുടെ കേരളത്തിലുണ്ട്. പക്ഷേ എനിക്ക് അവരാരും വേണ്ട എന്ന് തോന്നാൻ കാരണം, ഈ ലോകമേ പുതിയതാണ്. അവരെങ്ങനെയാണ് പെരുമാറുന്നത്, പ്രതികരിക്കുന്നത് എന്നതൊന്നും ആർക്കും മുൻകൂട്ടി കാണാനാകരുത്.
ചില അഭിനേതാക്കളുടെ മീറ്റർ നമുക്കറിയാം. അത് ബ്രേക്ക് ചെയ്യാൻ വേണ്ടിയിട്ടാണ് പുതിയൊരു മുഖം വേണമെന്ന് ഞാൻ തീരുമാനിച്ചത്. പുതിയൊരു മുഖം ആകുമ്പോൾ അതിലൊരുപാട് കാര്യങ്ങളുണ്ട്. ഒരു സ്പാർക്ക് വേണം, കണ്ണ് വേണം, പെട്ടെന്ന് അഭിനയിക്കാനാകണം. അങ്ങനെ കുറേപേരെ ഓഡിഷൻ ചെയ്തപ്പോൾ കിട്ടിയതാണ് ഫർസാനയെ.
കുറേ ജീവിതം കണ്ട ഒരു മുഖവും വേണം, അങ്ങനെ ഒരുപാട് ഘടകങ്ങൾ വേണം. ഗണപതിയായിരുന്നു ഇതിന്റെ കാസ്റ്റിങ് ഡയറക്ടർ. അങ്ങനെ അവസാനം നമ്മൾ അവരെ കണ്ടെത്തി. അവർ കൊച്ചിയിലേക്ക് വന്നു. അവരുടെ ആദ്യത്തെ ഫീച്ചർ സിനിമയാണ് ബാലൻ.
പരസ്യങ്ങളും ഷോർട്ട് ഫിലിമും മ്യൂസിക് വിഡിയോയുമൊക്കെ ചെയ്തിട്ടുണ്ട്. ആദ്യമായിട്ട് ഒരു സിനിമ ചെയ്യുന്ന ആളാണെന്ന് അവർ അഭിനയിക്കുമ്പോൾ തോന്നിയില്ല. ഭയങ്കര നാച്വറൽ ആയിരുന്നു. മികച്ചൊരു അഭിനേതാവാണ് അവർ. കുട്ടിയുമായിട്ടും അവർ വേഗം കണക്ട് ആയി".- ചിദംബരം പറഞ്ഞു.
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

Summary
Chidambaram talks about Balan movie heroine.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'എനിക്ക് പാനിക് അറ്റാക്ക് വന്നു, സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം'; രാധയ്ക്കെതിരെ അംബിക

ബാങ്ക് ഓഫ് ഇന്ത്യയിൽ 205 ഒഴിവുകൾ; ഐ.ടി, നിയമം, സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അവസരം !


