
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ടോക്സിക്കിലൂടെ ഗീതു മോഹൻദാസ് ചെയ്തത് അസാധ്യമായ കാര്യമാണെന്നും താനും കളക്ടീവും ഗീതുവിനെയോർത്ത് അഭിമാനിക്കുന്നുവെന്നും സംഗീത ജനചന്ദ്രൻ. ഇത്ര വലിയ സ്കെയിലിലും വലിപ്പത്തിലും ഒരു സിനിമ ചെയ്യാൻ ഇവിടെ എത്ര പേർക്ക് സാധിച്ചിട്ടുണ്ടെന്നും സമകാലിക മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംഗീത ചോദിച്ചു.
ഗീതുവിനു പകരം മറ്റാരെങ്കിലുമായിരുന്നു ആ വർക്ക് ചെയ്തിരുന്നത് എങ്കിൽ ആ ചിത്രം നമ്മൾ ആഘോഷിച്ചേനേയെന്നും ഗീതു ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്നും സംഗീത പറഞ്ഞു. മമ്മൂട്ടി ആദ്യമായി നരേറ്റ് ചെയ്യുന്ന സ്പോർട്സ് ഡോക്യുമെന്ററി 'പന്തടിക്കാ'മിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു നിർമാതാവ് കൂടെയായ സംഗീത ജനചന്ദ്രൻ.
സംഗീത ജനചന്ദ്രന്റെ വാക്കുകളിലേക്ക്:
ഇത്ര വലിയ സ്കെയിലിൽ ഒരു പ്രൊജക്ട് (ടോക്സിക്) സങ്കൽപ്പിക്കുക എന്നതു തന്നെ അവർ (ഗീതു മോഹൻദാസ്) ചെയ്തിട്ടുള്ള അസാധാരണമായ കാര്യമാണ്. വലിയ ബജറ്റും വലിയ സൂപ്പർ സ്റ്റാർസിനെയും വെച്ച് ആ സിനിമ മനസ്സിൽ കാണുക എന്നതു തന്നെ വലിയ കാര്യമാണ്.
യഷ് സാറിനെ സിഇഒ ഓഫ് ഇന്ത്യൻ സിനിമ എന്നു വിളിക്കുന്നത് ഓൺലൈനിൽ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അങ്ങനെ ഒരാളെ വച്ച് പടം ചെയ്യുമ്പോൾ അതിന് അവർ അർഹിക്കുന്ന ഒരു അംഗീകാരം നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നും ആളുകളിൽ നിന്നും കിട്ടിയിട്ടില്ല എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ഗീതുവിനു പകരം മറ്റാരെങ്കിലുമായിരുന്നു ആ വർക്ക് ചെയ്തിരുന്നത് എങ്കിൽ ആ ചിത്രം നമ്മൾ ആഘോഷിച്ചേനേ. അതിഗംഭീരമായൊരു ചിത്രം നിർമിച്ചെന്ന് അവരെ പ്രശംസിച്ചേനേ. അതിന്റെ കാരണം അവർ സ്വീകരച്ച ചില നിലപാടുകളായിരിക്കാം, എടുത്ത ചില സൈഡുകളുടേതും, എടുക്കാതിരുന്ന ചില സൈഡുകളുടേതും ആയിരിക്കാം. നിങ്ങൾ എവിടെ യെസ് പറയുന്നു, എവിടെ നോ പറയുന്നു എന്നതു പ്രധാനമാണല്ലോ.
അവളെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും. പ്രത്യേകിച്ച് കളക്ടീവിലെ അംഗങ്ങൾക്ക്. ഗീതു ചെയ്ത വർക്കിനെക്കുറിച്ചോർത്തും ഞങ്ങൾ അഭിമാനിക്കുന്നു. അതിന്റെ പേരിൽ ഓൺലെനിൽ ഇത്രയധികം വെറുപ്പ് അവർ അർഹിക്കുന്നുണ്ട് എന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. ആ സിനിമ സംസാരിക്കുന്നത് ലെയേർഡായ, സങ്കീർണ്ണമായ കുറേ കാര്യങ്ങളാണ്. ഒരാളുടെ ഇന്നർ കോൺഫ്ലിക്ടിനെ അവർ മനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ സ്കെയിലും ആ വലിപ്പവുമുള്ള സിനിമ ചെയ്യാൻ ഇവിടെ എത്രപേരെക്കൊണ്ട് സാധിച്ചിട്ടുണ്ട് എന്നതൊരു ചോദ്യമാണ്.
ഇന്ത്യയിൽ തന്നെ ചർച്ചയായ, ഗ്ലോബലി പ്ലെയിസ് ചെയ്യപ്പെട്ട സിനിമയായിരുന്നു ടോക്സിക്. രാജ്യാന്തര ചിത്രമായാണത് അവതരിപ്പിച്ചിട്ടുള്ളത്. അതിലേക്ക് അവർക്കൊരു യാത്രയുണ്ടായിട്ടുണ്ട്. മുൻപ് ചെയ്തിട്ടുള്ള 'ലയേഴ്സ് ഡൈസ്' ആയാലും 'മൂത്തോനാ'ണെങ്കിലും ആ സിനിമകൾക്കും അതിന്റേതായ യാത്രയുണ്ടായിട്ടുണ്ട്. ഗീതുവൊരു ബ്രില്യന്റ് ഫിലിംമേക്കറാണ്. അവരുടെ ക്രാഫ്റ്റിന് ഒരു അവസരം പോലും കൊടുക്കാതിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. വ്യക്തിപരമായി ഞാൻ അതിൽ ഡിസപ്പോയിന്റഡാണ്. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്
ആ സിനിമ അർഹിച്ചിരുന്നത് ഇതിലും മികച്ച പരിഗണനയായിരുന്നു എന്നാണ്. അവളും തീർച്ചയായും അതിലും മികച്ചത് അർഹിക്കുന്നുണ്ട്. കാലങ്ങളായി ഇവിടെ നടന്നു പോകുന്ന ചില കാര്യങ്ങളെ ചോദ്യം ചെയ്യുമ്പോഴുണ്ടാകുന്ന അസ്വാരസ്യമാണ് ഈ വെറുപ്പുണ്ടാക്കുന്നത്.
Summary
Geethu does not deserve this much hatred; the collective is proud of her: Sangeetha Janachandran
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്ത് ആക്ടിവിസം പറഞ്ഞാലും നിലപാട് എടുത്താലും, അതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും നമ്മുടെ സിനിമയെ തള്ളിക്കളയില്ല'

"തന്മാത്ര'യിൽ മോഹൻലാൽ ന്യൂഡ് ആയി സെക്സ് സീനിൽ എത്തിയപ്പോൾ കയ്യടിച്ച മലയാളി, യഷിനെ കാണുമ്പോൾ കൂവുന്നു'
