
വിലക്ക് പൊളിച്ച് ലിയോ; തൃഷയുടെ ശബ്ദമായി ചിന്മയിയുടെ തിരിച്ചുവരവ്, നന്ദി പറഞ്ഞ് ഗായിക
ലിയോയിലൂടെ ഡബ്ബിങ് രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിന്മയി
ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയാണ് ചിന്മയി. മീ ടൂ ആരോപണം ഉന്നയിച്ചതോടെ ചിന്മയിക്ക് തമിഴ് സിനിമയിൽ അപ്രഖ്യാപിത വിലക്ക് നിലനിൽക്കുന്നുണ്ട്. നാല് വർഷത്തിനു ശേഷം വിജയ് നായകനായി എത്തുന്ന ലിയോയിലൂടെ ഡബ്ബിങ് രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിന്മയി. തൃഷയ്ക്ക് ശബ്ദം നൽകിക്കൊണ്ടാണ് താരത്തിന്റെ മടക്കം.
ലിയോ സംവിധായകൻ ലോകേഷ് കനകരാജിനും നിർമാതാവിനും നന്ദി പറഞ്ഞുകൊണ്ട് ചിന്മയി തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഈ നിലപാടെടുത്തതിന് ലോകേഷ് കനകരാജിനോടും ലളിതിനോടും നന്ദിയുണ്ട്. തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയത് ഞാനാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലും ഞാൻ തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്. - എന്നാണ് ചിന്മയി കുറിച്ചത്.
I am a million times grateful to Mr Lokesh Kanagaraj and Mr Lalit for having taken this stand.
â Chinmayi Sripaada (@Chinmayi) October 5, 2023
THAT. IS. MY. VOICE. IN. LEO. FOR. TRISHA.
And guess what? I have dubbed in Tamil, Telugu AND Kannada. #Badass https://t.co/x747eBCzU7
ഇതിൽ സന്തോഷം പ്രകടിപ്പിച്ച് സാക്ഷാൽ തൃഷ തന്നെ പ്രതികരണവുമായെത്തി. ഇത് ആദ്യമായല്ല ചിന്മയി തൃഷയ്ക്ക് ശബ്ദം നൽകുന്നത്. വിണ്ണൈ താണ്ടി വരുവായാ, 96 എന്നീ ചിത്രങ്ങളിൽ നടിയുടെ ശബ്ദമായത് ചിന്മയി ആയിരുന്നു.
കവിയും ഗാനരചയിതാവുമായ വൈരമുത്തു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു ആരോപണം. വൈരമുത്തുവിന് പുറമേ നടനും തമിഴിലെ ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ പ്രസിഡന്റ് രാധാ രവിക്കെതിരേയും ചിന്മയി ശബ്ദമുയർത്തിയിരുന്നു. ഇതാണ് ചിന്മയിക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ വിലക്കേർപ്പെടുത്താൻ കാരണം. വരിസംഖ്യ അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് അവരെ അന്ന് പുറത്താക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
