'എ.ഡി ഗിരീഷിനെയും സംഗീത് പ്രതാപിനെയും ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. നിവിന്‍ പോളിയെയും മമിത ബൈജുവിനെയും ഫോണില്‍ കിട്ടിയില്ല'

VD Satheesan
VD Satheesan
Last Updated :20 October 2026, 7:22 pm IST

News Now

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മാസത്തില്‍ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റിയിരുപ്പിന് കണ്ടതെന്നാണ് വിഡി സതീശന്‍ പറയുന്നത്. മകള്‍ക്കും സുഹൃത്തിനുമൊപ്പമാണ് മുഖ്യമന്ത്രി സിനിമ കണ്ടത്.

'അല്‍പം പോലും മുഷിഞ്ഞില്ല. എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റി. അന്ന് ഞങ്ങള്‍ കണ്ട നാട്ടിന്‍പുറങ്ങള്‍, അവിടുത്തെ മനുഷ്യര്‍, അവിടെ കണ്ട സാധാരണ ജീവിതങ്ങള്‍, അവര്‍ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങള്‍; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോള്‍ എന്തേ കാണാന്‍ വൈകിപ്പോയെന്നാണ് ചിന്തിച്ചത്' വിഡി സതീശന്‍ പറയുന്നു.

വിഡി സതീശന്‍ പങ്കുവച്ച കുറിപ്പിലേക്ക്:

മാസത്തില്‍ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകള്‍ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പില്‍ കണ്ടത്. മകള്‍ക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേല്‍ ആസ്വദിച്ചാണ് ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടു തീര്‍ത്തത്.

ട്രീറ്റ്‌മെന്റിലാണ് സിനിമ വ്യത്യസ്തമാകുന്നത്. അല്‍പം പോലും മുഷിഞ്ഞില്ല. എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റി. അന്ന് ഞങ്ങള്‍ കണ്ട നാട്ടിന്‍പുറങ്ങള്‍, അവിടുത്തെ മനുഷ്യര്‍, അവിടെ കണ്ട സാധാരണ ജീവിതങ്ങള്‍, അവര്‍ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങള്‍; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോള്‍ എന്തേ കാണാന്‍ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.

നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങള്‍ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളില്‍ വരുന്നവര്‍ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോള്‍ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വര്‍ക്കാണ് ഈ സിനിമ.

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേല്‍ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്. സംവിധായകന്‍ എ.ഡി ഗിരീഷിനെയും നടന്‍ സംഗീത് പ്രതാപിനെയും ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. നിവിന്‍ പോളിയെയും മമിത ബൈജുവിനെയും ഫോണില്‍ കിട്ടിയില്ല. ഇവര്‍ക്കൊപ്പം എന്റെ മനസിന്‍ കയറിയ ഒരാള്‍ ഗ്ലിക്‌സനാണ്. പാവം ഗ്ലിക്‌സന്‍. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

Summary

CM VD Satheesan reviews Nivin Pauly and Mamitha Baiju starrer Bethlehem Kudumba Unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates