മോഹൻലാൽ സാറിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്.

Mohanlal, Anupama Parameswaran
Mohanlal, Anupama ParameswaranSource by : വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Last Updated :20 October 2026, 5:45 pm IST
Guest Author :Hima Prakash

News Now

സെലിബ്രിറ്റികളോട് പലപ്പോഴും ആരാധകർക്ക് ക്രഷ് തോന്നാറുണ്ട്. ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടൻ ആരാണെന്ന് പറയുകയാണ് നടി അനുപമ പരമേശ്വരൻ. താരങ്ങളിൽ തനിക്ക് ഒരേ ഒരാളോടെ ക്രഷ് തോന്നിയിട്ടുള്ളൂവെന്നും അത് മോഹൻലാലിനോടാണെന്നുമാണ് അനുപമ പറയുന്നത്. അതിന്റെ കാരണവും അനുപമ പറഞ്ഞു.

ഓണസ്റ്റ് ടൗൺഹാൾ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് അനുപമ തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. "എനിക്ക് സെലിബ്രിറ്റികളിൽ എപ്പോഴും ഒരേ ഒരാളോടെ ക്രഷ് തോന്നിയിട്ടുള്ളൂ. അത് മോഹൻലാൽ സാറിനോടാണ്. അത് എന്റെ അമ്മയിൽ നിന്ന് പകർന്നു കിട്ടിയതാണ്.

എന്റെ അമ്മ വലിയൊരു മോഹൻലാൽ ഫാൻ ആണ്. എന്റെ അനിയനും അങ്ങനെയാണ്. എനിക്ക് തോന്നുന്നു എന്നേക്കാൾ മോഹൻലാലിനോട് ക്രഷ് ഉള്ളതെന്ന് അവനാണെന്ന്. ഇപ്പോൾ പോലും എന്റെ ഇൻസ്റ്റ​ഗ്രാം എടുത്തു നോക്കിയാൽ മതി. ചേച്ചി സുഖമാണോ എന്നൊന്നും അവൻ ചോദിക്കില്ല. മോഹൻലാലിന്റെ റീലുകളും അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങളും മാത്രമേ അവൻ എന്നോട് ചാറ്റ് ചെയ്യാറുള്ളൂ.

മോഹൻലാൽ സാറിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ കണ്ടാണ് വളർന്നത്. എനിക്കറിയാം, പ്രായം തമ്മിൽ നല്ല വ്യത്യാസമുണ്ടെന്ന്. പക്ഷേ ക്രഷ് എന്ന് പറഞ്ഞാൽ ക്രഷ് ആണല്ലോ". - അനുപമ പരമേശ്വരൻ പറഞ്ഞു.

കോമഡി എന്റർടെയ്നറായെത്തിയ 'ക്രെയ്സി കല്യാണം' എന്ന തെലുങ്ക് ചിത്രമാണ് അനുപമയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഒക്ടോബർ 16 ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Anupama Parameswaran talks about Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates