'ദം​ഗൽ നേടിയത് 2000 കോടി, ഞങ്ങൾക്ക് നൽകിയത് ഒരു കോടി'; ബബിത ഫോ​ഗട്ട്

ചിത്രത്തില്‍ ബബിത എന്ന കഥാപാത്രമായെത്തിയത് സാന്യ മല്‍ഹോത്രയാണ്.

Babita Phogat
ബബിത ഫോ​ഗട്ട്ഇൻസ്റ്റ​ഗ്രാം
Last Updated :23 October 2024, 9:05 pm IST
Edited by :Hima Prakash

ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ദം​ഗൽ. ​ഗുസ്തി പ്രമേയമായി ഒരുക്കിയ ചിത്രം ലോകമെമ്പാടും 2000 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തു. ആമിർ ഖാൻ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് നിതേഷ് തിവാരിയായിരുന്നു. ​ഗുസ്തിക്കാരായ ഫോഗട്ട് കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗൽ. ഗീത, ബബിത അവരുടെ കർക്കശക്കാരനായ അച്ഛന്‍ മഹാവീർ ഫോഗട്ട് എന്നിവരുടെ ജീവിത കഥ പറഞ്ഞ ചിത്രം ആമിർഖാന്റെ കരിയറിലും നിർണായകമായി മാറി.

ചിത്രത്തില്‍ ബബിത എന്ന കഥാപാത്രമായെത്തിയത് സാന്യ മല്‍ഹോത്രയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്നും തന്റെ കുടുംബത്തിന് ലഭിച്ച തുക വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട്. ഒരു അഭിമുഖത്തിലായിരുന്നു ബബിതയുടെ പ്രതികരണം.

സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന് അവതാരകന്‍ ചോദിച്ചു. ഊഹിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ബബിതയുടെ മറുപടി. 20 കോടിയാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, അല്ല ഒരു കോടി എന്നായിരുന്നു ബബിതയുടെ മറുപടി.

ആമിര്‍ ഖാന്‍ അര്‍ഹമായ പ്രതിഫലം നല്‍കാതിരുന്നത് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും തന്‍റെ പിതാവ് പറഞ്ഞിട്ടുള്ളത് പണത്തക്കാള്‍ വലുത് ആളുകളുടെ സ്നേഹവും ആദരവുമാണെന്നും ബബിത പറഞ്ഞു. ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ദംഗല്‍ 2016ല്‍ ആണ് റിലീസ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now