
സൂപ്പർമാൻ ഇനി സ്വവർഗാനുരാഗി; ആൺ സുഹൃത്തിനെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടു
അഞ്ചാ പതിപ്പ് മുതൽ സൂപ്പർമാനെ സ്വവർഗാനുരാഗിയായി അവതരിപ്പിക്കുകയാണ്
ലോകമെമ്പാടും ആരാധകരുള്ള സൂപ്പർമാൻ കോമിക്‌സിൽ ഇതിഹാസതുല്യമായ മാറ്റം വരുത്തി സൃഷ്ടാക്കൾ. ഡി സി കോമിക് സീരീസായ 'സൂപ്പർമാൻ: സൺ ഓഫ് കാൾ ഇൽ' അഞ്ചാ പതിപ്പ് മുതൽ സൂപ്പർമാനെ സ്വവർഗാനുരാഗിയായി അവതരിപ്പിക്കുകയാണ്.
നവംബർ ഒൻപതിന് കോമിക് ബുക്ക് പുറത്തിറങ്ങും. സൂപ്പർമാനായി ഭൂമിയിൽ എത്തപ്പെടുന്ന കെന്റ് ക്ലർക്കിന്റെ മകൻ ജോൺ കെന്റാണ് സൂപ്പർമാനായി എത്തുന്നത്. നേരത്തെ സൂപ്പർമാൻ പത്രപ്രവർത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലായിരുന്നെങ്കിൽ ഇനി മുതൽ ജയ് നാക്കമൂറ എന്ന പത്രപ്രവർത്തകനുമായാണ് പ്രണയത്തിലാകുന്നത്. പുതിയ സൂപ്പർമാനും ആൺ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിൻറെയും ചുംബിക്കുന്നതിൻറെയും ചിത്രം ഡിസി പുറത്തുവിട്ടിട്ടുണ്ട്.
ഡിസി ഇത് ആദ്യമായല്ല തങ്ങളുടെ കോമിക് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ സ്വവർഗ്ഗ അനുരാഗികളായി അവതരിപ്പിക്കുന്നത്. നേരത്തെ ബാറ്റ്മാൻ സീരിസിലെ റോബിനെയും ബാറ്റ് വുമണിനെയും ഇത്തരത്തിൽ അവതരിപ്പിച്ചിരുന്നു.
Just like his father before him, Jon Kent has fallen for a reporter Learn more about the story to come in SUPERMAN: SON OF KAL-EL #5: https://t.co/bUQAsos68o #DCPride pic.twitter.com/wfQPc3CEVD
â Superman (@DCSuperman) October 11, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും


