ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്

deepika padukone
ദീപിക പദുകോണും രണ്‍വീര്‍ സിങ്ങുംSource by : ഇൻസ്റ്റ​ഗ്രാം
Last Updated :2 September 2024, 9:11 pm IST

News Now

ബോളിവുഡ് താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. നിറവയറിലുള്ള ദീപികയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

deepika padukone

ബ്ലോക്ക് ആന്‍ഡ് വൈറ്റിലുള്ളതാണ് ചിത്രങ്ങള്‍. നാല് ഔട്ട്ഫിറ്റുകളിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. ആദ്യത്തേത് വളരെ കാഷ്വല്‍ ലുക്കാണ്. ഡെനിം പാന്റ്സും ബ്രായും ഷ്രഗ്ഗുമാണ് ഒരു ഔട്ട്ഫിറ്റ്. മറ്റൊന്നില്‍ പാന്റ്സും ബ്രാലെറ്റും ബ്ലെയ്സറും ധരിച്ചിരിക്കുന്നു. ട്രാന്‍സ്പാരന്റ് ഗൗണാണ് ഒരു ഔട്ട്ഫിറ്റ്. മറ്റൊന്നില്‍ ഫുള്‍ ബ്ലാക്ക് വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചില ചിത്രങ്ങളും ദീപികയ്‌ക്കൊപ്പം രണ്‍വീറിനേയും കാണാം. ദീപികയെ ചേര്‍ത്തു പിടിച്ചും കഴുത്തില്‍ ചുംബിച്ചും ഇരിക്കുന്ന രണ്‍വീറാണ് ചിത്രത്തില്‍. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

ഗര്‍ഭിണിയായ ശേഷവും ദീപിക പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ പ്രമോഷന്‍ ചടങ്ങില്‍ നിറ വയറിലാണ് താരം എത്തിയത്. ഈ ചിത്രങ്ങള്‍ വൈറലായിരുന്നു. 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates