ധനുഷ് സിനിമയിൽ നായകനായി മാത്യു, കൂടെ പ്രിയ വാര്യരും അനിഖയും: ഫസ്റ്റ് ലുക്ക് പോസ്റ്റർ

റാബിയ, പവീഷ്, വെങ്കി, രമ്യ എന്നിവരാണ് മറ്റ് താരങ്ങൾ

പോസ്റ്റർ
Last Updated :22 January 2024, 7:51 pm IST

ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. നിലവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയ താരങ്ങളായ മാത്യു തോമസ്, പ്രിയ വാര്യർ, അനിഖ എന്നിവരെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഒരു കൂട്ടം യുവാക്കളുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. എ യൂഷ്വല്‍ ലവ് സ്റ്റോറി എന്നാണ് ധനുഷ് ചിത്രത്തിന്റെ ടാഗ് ലൈന്‍. റാബിയ, പവീഷ്, വെങ്കി, രമ്യ എന്നിവരാണ് മറ്റ് താരങ്ങൾ. ധനുഷിന്റെ തന്നെ നിർമാണ കമ്പനിയായ വണ്ടർ ബാറാണ് ചിത്രം നിർമിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ലിയോൺ ബ്രിട്ടോ ഛായാ​ഗ്രഹണവും പ്രസന്ന ജികെ എഡിറ്റിങ്ങും നിർവഹിക്കുന്നു. 

 ദൈവത്തിന് നന്ദി, മനോഹരമായ ഈ സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തതിന് ധനുഷ് സാറിനോട് നന്ദി പറയുന്നു.- എന്ന കുറിപ്പിലാണ് മാത്യു പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വിജയ് ചിത്രം ലിയോയിലൂടെയാണ് മാത്യു തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ വിജയ്‌യുടെ മകന്റെ വേഷത്തിലാണ് എത്തിയത്. തമിഴ് സിനിമയില്‍ നായകനായി അരങ്ങേറുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now