തിയറ്ററിൽ വാരിയത് കോടികൾ, ആ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ?; 'ധുരന്ധർ 2' എവിടെ കാണാം

കേരളത്തിലും വലിയ കളക്ഷൻ ആണ് സിനിമ സ്വന്തമാക്കിയത്.

Dhurandhar 2
Dhurandhar 2ഇൻസ്റ്റ​ഗ്രാം
Last Updated :8 May 2026, 2:01 pm IST
Edited by :Hima Prakash

ഈ വർഷത്തെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായിരുന്നു രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ 2. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ ആഗോള ഗ്രോസ് ബോക്സ് ഓഫിസ് കളക്ഷൻ 3000 കോടി കവിഞ്ഞു. ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിലും വലിയ കളക്ഷൻ ആണ് സിനിമ സ്വന്തമാക്കിയത്.

ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണിപ്പോൾ. മെയ് 14 ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ്ങിനെത്തുന്നത്. 19 കോടിയ്ക്ക് പുറത്ത് ആണ് ധുരന്ധർ 2 കേരളത്തിൽ നിന്ന് നേടിയത്. ഒരു ബോളിവുഡ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.

ചിത്രത്തിന്റെ ആദ്യ ഭാഗവും 1000 കോടി പിന്നിട്ടിരുന്നു. ഇതോടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന് ശേഷം ബോക്സ് ഓഫീസില്‍ തുര്‍ച്ചയായി 1000 കോടി നേടുന്ന നടന്‍ എന്ന നേട്ടമാണ് രൺവീർ സ്വന്തമാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായി രണ്ട് സിനിമകള്‍ക്ക് 1000 കോടി എന്ന റെക്കോഡില്‍ ഇനി രണ്‍വീറിന്റെ പേരും ഉണ്ട്. ഈ റെക്കോർഡ് നേരത്തെ ഷാരുഖ് ഖാന് മാത്രമായിരുന്നു സ്വന്തം. ജവാൻ, പത്താൻ എന്നീ സിനിമകളിലൂടെ അടുപ്പിച്ച് 1000 കോടി നേടിയിരുന്നു.

News Now

Summary

Cinema News: Dhurandhar 2 OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics