'ഇപ്പോഴും മമ്മൂക്കയെ കാണുമ്പോൾ എനിക്ക് പേടിയാണ്; നമ്മുടെ ചുറ്റിനും നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം അറിയുന്നുണ്ട്'

ഇന്നത്തെ വൈറൽ വിഡ‍ിയോ എന്താണെന്നും വൈറൽ ന്യൂസ് എന്താണെന്നും മമ്മൂക്ക അറിയും.

Asif Ali, Mammootty
Asif Ali, Mammoottyവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :27 ഓഗസ്റ്റ് 2026, 3:07 pm IST

തനിക്കിപ്പോഴും മമ്മൂട്ടിയെ കാണുമ്പോൾ പേടിയാണെന്ന് നടൻ ആസിഫ് അലി. മമ്മൂക്കയാണെങ്കിലും ലാലേട്ടൻ ആണെങ്കിലും അവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യാൻ അവർക്ക് യാതൊരു മടിയുമില്ലെന്നും ആസിഫ് പറഞ്ഞു. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്.

"മമ്മൂക്കയാണെങ്കിലും ലാലേട്ടൻ ആണെങ്കിലും അവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യാൻ അവർക്ക് യാതൊരു മടിയുമില്ല. അവർക്ക് പറ്റിയിട്ടുള്ള തെറ്റുകൾ അതൊക്കെ അവർ കൃത്യമായി നമുക്ക് പറഞ്ഞു തരും. ഇന്ന സിനിമയ്ക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പ്രേക്ഷകരെ തെറ്റിദ്ധരിക്കരുതെന്ന് ഏറ്റവും കൂടുതൽ പറഞ്ഞു തന്നിട്ടുള്ളതും ഇവരു തന്നെയാണ്.

മമ്മൂക്കയുമായുള്ള പല സംസാരത്തിലും മമ്മൂക്ക പറയും, നമ്മളെപ്പോഴും ഓർക്കേണ്ടത് എന്താണ്, നമുക്ക് നല്ല ടെക്നീഷ്യൻസ് വേണം, നമ്മുടെ ചുറ്റുമുള്ള ആൾക്കാർക്ക് ബുദ്ധി വേണം. അതൊക്കെ ശരിയാണ്. നമ്മൾ ഏറ്റവും കൂടുതൽ വില കൊടുക്കേണ്ടത്, ഈ സിനിമ ആരെ കാണിക്കുന്നു എന്നതാണ് എപ്പോഴും ചിന്തിക്കേണ്ടത് എന്ന് മമ്മൂക്ക എപ്പോഴും പറയും.

നമ്മുടെ ചുറ്റിനും നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും മമ്മൂക്ക അറിയുന്നുണ്ട്. അദ്ദേഹം അതിൽ ബോധവാനാണ്. അദ്ദേഹം ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എല്ലായിടത്തുമുണ്ട്. എല്ലാം അദ്ദേഹം അറിയും. ഇന്നത്തെ വൈറൽ വിഡ‍ിയോ എന്താണെന്നും വൈറൽ ന്യൂസ് എന്താണെന്നും മമ്മൂക്ക അറിയും. അത് അദ്ദേഹം മനസിലാക്കലുണ്ട്, സംസാരിക്കലുണ്ട്.

പല കാര്യങ്ങളും നമ്മൾ കൈകാര്യം ചെയ്യുന്ന രീതികളെപ്പറ്റി ഒരുപാട് നാൾ കഴിയുമ്പോൾ അദ്ദേഹം പറയും. 'നീ അന്ന് ടിവിയിൽ അങ്ങനെ പറഞ്ഞില്ലേ, അതു കൊള്ളാം. അല്ലെങ്കിൽ അത് അങ്ങനെയല്ല പറയേണ്ടത്' എന്ന് പറഞ്ഞു തരും. മമ്മൂക്ക അങ്ങനെയാണ്. ലാൽ സാറിന്റെ ആത്മസമർപ്പണത്തെക്കുറിച്ച് ഇൻഡസ്ട്രി മുഴുവൻ പാടും.

അദ്ദേഹം കൂടെയുള്ളവരെ പരി​ഗണിക്കുന്ന രീതി, ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹം എന്തൊക്കെ ചെയ്യും. കോളജിൽ പഠിക്കുന്ന സമയത്ത് ഞാനൊരു മോഹൻലാൽ ഫാൻ ആയിരുന്നു. അഭിമുഖങ്ങളിലൊക്കെ ഇവരെ കുറിച്ച് ഞാൻ ഇങ്ങനെയൊക്കെ സംസാരിച്ചാലും നേരിട്ട് കണ്ടാൽ എനിക്ക് ഇവരോട് സംസാരിക്കാൻ പറ്റില്ല. എനിക്ക് ഇപ്പോഴും മമ്മൂക്കയെ കാണുമ്പോൾ പേടിയാണ്.

അദ്ദേഹം ഇങ്ങോട്ട് പറയുന്ന കാര്യങ്ങൾ ഞാൻ കേൾക്കാറുണ്ട്, അതിന് അഭിപ്രായം പറയാറുണ്ട്. അങ്ങനെ ഉള്ളതൊക്കെയെ ഉള്ളൂ. അല്ലാതെ സ്പെയ്സ് എടുക്കാൻ പറ്റുമായിരിക്കും, പക്ഷേ എനിക്ക് അതിനുള്ള ധൈര്യമില്ല. ഉള്ളിൽ ആ പേടിയും ബ​ഹുമാനവും അങ്ങനെ തന്നെ നിൽക്കും". - ആസിഫ് അലി പറഞ്ഞു.

News Now

Summary

Asif Ali talks about relationship with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics