മലരിന് ശരിക്കു ഓര്‍മ നഷ്ടപ്പെട്ടോ? അതോ ജോര്‍ജിനെ പറ്റിച്ചതോ? സംശയങ്ങള്‍ക്കു ഉത്തരവുമായി അല്‍ഫോണ്‍സ് പുത്രന്‍

ആരാധകന്റെ സംശയത്തിന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ച മറുപടിയാണ് വൈറലാവുന്നത്

പ്രേമം പോസ്റ്റർ, അൽഫോൺസ് പുത്രൻ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:45 am IST
Edited by :migrator

വാഹനാപകടത്തില്‍ മലരിന് ഓര്‍മ നഷ്ടപ്പെടുന്നു. അതോടെ ജോര്‍ജിനേയും അവനുമായുണ്ടായിരുന്ന പ്രണയവും മലര്‍ മറക്കുന്നു. അറിവഴകനെ വിവാഹം ചെയ്തതോടെ ജോര്‍ജിന്റെ ഏറ്റവും മനോഹരമായ പ്രണയത്തിനാണ് തിരശീല വീഴുന്നത്. പ്രേമം സിനിമ റിലീസ് ചെയ്ത് ആറ് വര്‍ഷം കഴിഞ്ഞിട്ടും പ്രേക്ഷകരുടെ സംശയത്തിന് കുറവില്ല. മലരിന് ശരിക്കു ഓര്‍മനഷ്ടപ്പെട്ടോ എന്നാണ് പ്രധാന സംശയം. അല്ലെങ്കില്‍ ഓര്‍മപോയപോലെ അഭിനയിച്ച് പറ്റിക്കുകയായിരുന്നോ? ഇപ്പോള്‍ ആരാധകന്റെ സംശയത്തിന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ച മറുപടിയാണ് വൈറലാവുന്നത്. 

പ്രേമത്തില്‍ ഒരു സംശയമുണ്ട്. മലര്‍ അവസാനം പറയുന്നുണ്ട് ജോര്‍ജിനോട് ഒന്നും തുറന്നു പറയുന്നില്ലെന്ന്. മൂന്ന് പ്രാവശ്യം കണ്ടിച്ച് സംശയം തീര്‍ന്നില്ല. അവള്‍ക്ക് ശരിക്കും ഓര്‍മപോയതാണോ? അല്ലെങ്കില്‍ മനപൂര്‍വം അവനെ ഒഴിവാക്കുകയായിരുന്നോ? അടുത്തിടെ ഓര്‍മ തിരിച്ചു കിട്ടിയെങ്കിലും ജോര്‍ജിന്റെ വിവാഹം കഴിഞ്ഞതിനാല്‍ അത് തുറന്നു പറയാന്‍ മലര്‍ തയാറാവുന്നില്ല? കൂട്ടുകാരനുമായി 100 രൂപയ്ക്ക് ബെറ്റു വെച്ചിരിക്കുകയാണ്- എന്നായിരുന്നു സ്റ്റീവന്‍ മാത്യു എന്ന ആരാധകന്റെ സംശയം.

Story image

മലരിന് ഓര്‍മ നഷ്ടപ്പെട്ടു. ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ അത് അറിവഴകനോട് സംസാരിച്ചു കാണണം. അവിടെയെത്തിയപ്പോള്‍ ജോര്‍ജ് സെലിനൊപ്പം സന്തോഷത്തിലാണെന്ന് അവള്‍ക്കു തോന്നി. പക്ഷേ സൂപ്പര്‍ ജോര്‍ജിന് മനസിലായി അവള്‍ക്ക് ഓര്‍മ തിരിച്ചുകിട്ടുമെന്ന്. അത് സംഭാഷണത്തിലൂടെ പറയുന്നില്ല. പക്ഷേ അഭിനയത്തിലൂടെയും സംഗീതത്തിലൂടെയും ഞാനിത് കാണിച്ചു തരുന്നുണ്ട്. നിങ്ങളുടെ സംശയം തീര്‍ന്നെന്ന് കരുതുന്നി. ഉത്തരം നിങ്ങളുടെ ചോദ്യത്തിന്റെ അവസാമുണ്ട്, അടുത്തിടെ അവള്‍ക്ക് ഓര്‍മ തിരിച്ചുകിട്ടിയെന്ന്- അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now