
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

നടന് ദിലീപ് ശങ്കറിന്റെ വിയോഗം വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. സീരിയലുകളിലൂടേയും സിനിമകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതനായിരുന്നു ദിലീപ് ശങ്കര്‍. ആ വിയോഗത്തിന് ഒരാണ്ട് തികയുമ്പോള്‍ മകള്‍ ദേവ പങ്കുവച്ച കുറിപ്പ് ഹൃദയം തൊടുകയാണ്. അച്ഛനെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്നാണ് ദേവ പറയുന്നത്. ആ വാക്കുകളിലേക്ക്:
WHAT TO READ NEXT

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
''നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കഴിഞ്ഞൊരു വര്‍ഷം കടന്നുപോയിട്ടില്ല അച്ഛാ. ഓരോ തവണ ഫോണ്‍ ബെല്ലടിക്കുമ്പോഴും അത് നിങ്ങളായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിക്കും. ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നുവെങ്കില്!
എത്ര ചെറുതാണെങ്കിലും, ഓരോ ചെറിയ നേട്ടങ്ങളും അറിയിക്കാന്‍ നിങ്ങളെ വിളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എപ്പോഴും എന്നേക്കാള്‍ ആവേശം നിങ്ങള്ക്കായിരിക്കുമല്ലോ. നിങ്ങള്‍ എന്നും എന്നില്‍ ഒരുപാട് അഭിമാനിച്ചിരുന്നു. നിങ്ങള്‍ ചെയ്തിരുന്ന എല്ലാത്തിലും ഞാനത് അനുഭവിച്ചിട്ടുണ്ട്. എന്നെ കാണാന്‍ വേണ്ടി മാത്രം ഒന്നോ രണ്ടോ ദിവസം ഓഫെടുത്ത് നിങ്ങള്‍ വരുമായിരുന്നു. നിങ്ങളില്ലാത്ത വീട്ടിലേക്ക് പോകുന്നത് പോലും ഇന്ന് വ്യത്യസ്തമാണ്.
നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയതു പോലെയല്ല. ഒട്ടും എളുപ്പമല്ലെങ്കിലും ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ എന്നെ കാണുന്നുണ്ടെന്നും പുഞ്ചിരിക്കുന്നുണ്ടെന്നുമുള്ള പ്രതീക്ഷയിലാണ് ഞാന്‍. നിങ്ങളുടെ ഒരു ഭാഗം ഞാന്‍ എന്നിലും ദിച്ചുവിലും കാണുന്നുണ്ട്. അത് എനിക്ക് ആശ്വാസം നല്കുന്നു. എന്നെ കാണാന്‍ നിങ്ങളെപ്പോലുണ്ടെന്ന് ആരെങ്കിലുമൊക്കെ പറയുമ്പോള്‍ എന്റെ മനസ് നിറയും. നിങ്ങളുടെ ഒരു ഭാഗം എപ്പോഴും എനിക്കൊപ്പമുണ്ട്. മിസ് യു അച്ഛാ.. എന്നെന്നും.''
സീരിയലുകളിലൂടെയാണ് ദിലീപ് ശ്രദ്ധ നേടുന്നത്. നിരവധി ഹിറ്റ് പരമ്പരകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. പോയ വര്‍ഷം ഡിസംബറില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ നടനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാഗ്നി എന്ന സീരിയില്‍ അഭിനയിക്കാനെത്തിയതായിരുന്നു ദിലീപ്. രണ്ട് ദിവസമായിട്ടും മുറി തുറക്കാത്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് മതൃദേഹം കണ്ടെത്തുന്നത്.
Summary
Late actor Dileep Shankar's daughter Deva pens an emotional note. says a days goes without thinking him.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്തെ


