
ഒടിടിയിൽ തിളങ്ങാനാകുമോ ദിലീപ് ചിത്രത്തിന് ? 'ഭഭബ' സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം
ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ദിലീപും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ഭഭബ (ഭയം, ഭക്തി, ബഹുമാനം). വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ ഭഭബ തകർന്നടിഞ്ഞു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്. ജനുവരി 16 മുതൽ സീ 5 മലയാളത്തിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി, അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ജിബിൻ ഗോപിനാഥ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അതേസമയം ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നടൻ മോഹൻലാലിനെതിരെ വൻതോതിൽ സൈബർ ആക്രമണവും നടന്നിരുന്നു. ഷാൻ റഹ്മാനും ഗോപി സുന്ദറും ആണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. തമിഴ് നടൻ എസ് ജെ സൂര്യയും ചിത്രത്തിൽ കാമിയോ റോളിൽ എത്തിയിരുന്നു. നൂറിൻ ഷെരീഫ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു
Summary
Cinema News: Dileep starrer Bha Bha Ba OTT Release date out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




