
'ഒരു പാവം പയ്യനെ 36 ദിവസം, അങ്ങനെ എത്ര എത്ര നിരപരാധികൾ, നിങ്ങളിതെങ്ങോട്ടാണ് പൊലീസ്'
'പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ടെന്നും മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല'
പീഡനക്കേസിൽ അറസ്റ്റിലായി 36 ദിവസം ജയിലിൽ കഴിഞ്ഞ് അവസാനം 18കാരൻ നിരപരാധിയാണെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അരുൺ ഗോപി. മൊഴി കേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ടെന്നും മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ലെന്നുമാണ് അദ്ദേഹം കുറിച്ചത്. ഒരു പാവം പയ്യനെ 36 ദിവസം, അങ്ങനെ എത്ര എത്ര നിരപരാധികളുണ്ടെന്നും അരുൺ ഫേയ്സ്ബുക്കിലൂടെ പറഞ്ഞു. നിങ്ങളിതെങ്ങോട്ടാണ് പൊലീസ് എന്നാണ് അരുൺ ഗോപി ചോദിക്കുന്നത്.
അരുൺ ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
മൊഴി കേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്... മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല..!! ഒരു പാവം പയ്യനെ 36 ദിവസം...!! അങ്ങനെ എത്ര എത്ര നിരപരാധികൾ!! കുറ്റം തെളിയപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേൾവിക്കു വരെ തകരാർ സൃഷ്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നതു..!! നിങ്ങളിതെങ്ങോട്ടാണ് പൊലീസ്..!! പിങ്ക് പൊലീസിന്റെ പങ്ക് നിരപാരിധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോട് ചോദിച്ചു പോകുന്നതാണ്..!! നല്ലവരായ പൊലീസുകാർ ക്ഷമിക്കുക..!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ



