'ഒരാള്‍ വന്ന് ഡാന്‍സ് ചെയ്യുന്നുണ്ട്'; 'ആട് 3'യില്‍ നിഖിലയുടെ ഐറ്റം ഡാന്‍സുണ്ടോ? സംവിധായകന്റെ മറുപടി

പ്രസ് മീറ്റ് ആകട്ടെ എന്നായിരുന്നു നിഖിലയുടെ പ്രതികരണം.

Nikhila Vimal, Midhun Manuel Thomas
Nikhila Vimal, Midhun Manuel Thomasഇന്‍സ്റ്റഗ്രാം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :3 മാർച്ച് 2026, 10:19 am IST

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറും പ്രതീക്ഷ പകരുന്നതായിരുന്നു. മൂന്‍ രണ്ട് ഭാഗങ്ങളേക്കാളും ഒരുപടി മുകളിലായിരിക്കും മൂന്നാം ഭാഗമെന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍.

ആട് 3യുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നൊരു വാര്‍ത്തയായിരുന്നു നടി നിഖില വിമലിന്റെ ഐറ്റം ഡാന്‍സ്. ചിത്രത്തില്‍ നിഖിലയുടെ ഡാന്‍സ് നമ്പറുണ്ടാകുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. പിന്നാലെ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമയുടെ പ്രസ് മീറ്റ് ആകട്ടെ എന്നായിരുന്നു നിഖിലയുടെ പ്രതികരണം.

ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെ വാര്‍ത്തകളോട് പ്രതികരിക്കുകയാണ്. തന്നോട് പലരും നിഖിലയുടെ ഐറ്റം ഡാന്‍സ് ഉണ്ടാകുമോ എന്ന് ചോദിച്ചുവെന്നാണ് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നത്. അതേസമയം തങ്ങളുടെ സിനിമയിലൊരു ഡാന്‍സ് നമ്പറുണ്ടെന്നും മിഥുന്‍ പറയുന്നു.

''ഞാന്‍ ഒരു ദിവസം രാവിലെ കണ്ണ് തുറക്കുമ്പോള്‍ നിഖില ഐറ്റം ഡാന്‍സ് കളിക്കുന്നുവെന്ന് പറഞ്ഞ് വലിയ വാര്‍ത്ത. എന്നോട് സംവിധായകരായ ഒന്ന് രണ്ട് സുഹൃത്തുക്കളും ചോദിച്ചു നിഖില ഐറ്റം ഡാന്‍സ് കളിക്കുന്നുണ്ടോ എന്ന്. ഞങ്ങള്‍ ഇതൊന്നും അറിയാതെ ഒരു മൂലയ്ക്ക് ഇരിക്കുകയാണ്. നിഖിലയോട് ചോദിച്ചപ്പോള്‍ സിനിമ ഇറങ്ങട്ടെ പറയാം എന്നും പറഞ്ഞു. സത്യത്തില്‍ ഐറ്റം ഡാന്‍സ് എന്ന ആശയം തന്നെയില്ല. നമുക്ക് ഡാന്‍സുണ്ട്. ഒരാള്‍ വന്ന് ഡാന്‍സ് ചെയ്യുന്നുണ്ട്. തീര്‍ച്ചയായും അത് നിഖിലയല്ല'' എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞത്.

രണ്ട് കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ആട് ത്രീയെന്നാണ് ട്രെയിലര്‍ നല്‍കിയ സൂചന. ജയസൂര്യയുടെ ഷാജി പാപ്പനടക്കമുള്ള കഥാപാത്രങ്ങളെല്ലാം രണ്ട് ലുക്കിലാണ് സിനിമയിലെത്തുന്നത്. വിനായകന്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിജയ് ബാബു തുടങ്ങിയവരെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്. ഇവര്‍ക്ക് പുറമെ പുതിയ താരങ്ങളേയും ചിത്രം അവതരിപ്പിക്കുന്നുണ്ട്.

News Now

Summary

Director Midhun Manuel Thomas confirms there will not be a Nikhila Vimal dance number in Aadu 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics