'ഫാല്‍ക്കെയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്'; അഭിനന്ദിച്ച് ആർജിവി

ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായില്ല.

Mohanlal, RGV
Mohanlal, RGVഫെയ്സ്ബുക്ക്
Last Updated :21 September 2025, 9:33 am IST
Edited by :Hima Prakash

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിന് അഭിനന്ദന പ്രവാഹം. സിനിമാ മേഖലയിലുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് പ്രിയ താരത്തിന് ആശംസ അറിയിച്ച് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിന് ആശംസ അറിയിച്ചിരിക്കുകയാണ് സംവിധായകൻ രാം ​ഗോപാൽ വർമ. ദാദാ സാഹിബ് ഫാല്‍ക്കെയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് തനിക്ക് തോന്നുന്നത്- എന്നാണ് രാം ​ഗോപാൽ വർമ കുറിച്ചിരിക്കുന്നത്.

എക്സിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. "എനിക്ക് ദാദാ സാഹിബ് ഫാല്‍ക്കെയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തത് എന്ന കാര്യമൊഴിച്ച്. പക്ഷേ ആ സിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായില്ല.

പക്ഷേ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹിബ് ഫാല്‍ക്കെയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്." രാം ഗോപാൽ വർമ കുറിച്ചു. ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ മലയാള നടനാണ് മോഹൻലാൽ.

നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണനും പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഫാൽക്കെ പുരസ്കാര തിളക്കത്തിനിടെ മോഹൻലാൽ ഇന്ന് കൊച്ചിയിൽ എത്തി. വലിയ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്കും ദൈവത്തിനും നന്ദിയെന്നും ആണ് മോഹൻലാൽ പ്രതികരിച്ചത്.

പുരസ്കാര വാര്‍ത്ത അറിഞ്ഞപ്പോള്‍ ചെന്നൈയിലായിരുന്ന മോഹൻലാൽ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്നെ ഞാൻ ആക്കിയത് മലയാളി പ്രേക്ഷകരാണ്.

മലയാളം സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ്.’ ഇനിയും മലയാളത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകണമെന്നും മോഹൻലാൽ കൂട്ടിച്ചേര്‍ത്തു. 2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.

ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പത്തു ലക്ഷം രൂപയാണ് സമ്മാന തുക. ഇന്ത്യന്‍ സിമിനയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

News Now

Summary

Cinema News: Director Ram Gopal Varma talks about Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates