അനുവാദമില്ലാത്ത കടന്നു കയറ്റത്തിലൂടെ അപകടത്തിൽ പെടാൻ സാധ്യതയുള്ള കുടുംബാം​ഗങ്ങൾ തന്റെ വീട്ടിലുണ്ടെന്നും താരം ഓർമിപ്പിക്കുന്നുണ്ട്

Last Updated :20 January 2024, 8:32 am IST

News Now

മുൻകൂട്ടി അനുവാദം വാങ്ങാതെ തന്റെ വീട്ടിലേക്ക് വരരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് നടി അനശ്വര രാജൻ. യൂട്യൂബ് വിഡിയോ, അഭിമുഖം എന്നിവയുടെ പേരിൽ മുൻകൂട്ടി അറിയിക്കാതെ ചിലർ എത്തിയതോടെയാണ് താരത്തിന്റെ അഭ്യർത്ഥന. കോവിഡിന്റെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് ഇതെന്നും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അനുവാദമില്ലാത്ത കടന്നു കയറ്റത്തിലൂടെ അപകടത്തിൽ പെടാൻ സാധ്യതയുള്ള കുടുംബാം​ഗങ്ങൾ തന്റെ വീട്ടിലുണ്ടെന്നും താരം ഓർമിപ്പിക്കുന്നുണ്ട്. 

അനശ്വരയുടെ കുറിപ്പ് വായിക്കാം

എന്നെ ബന്ധപ്പെടാൻ ആ​ഗ്രഹിക്കുന്ന ആളുകളോട് ഒരു വാക്ക്

നിങ്ങൾ എനിക്ക് പകർന്നുനൽകുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാൻ ആത്മാർത്ഥമായി അംഗീകരിക്കുന്നുണ്ട്. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ വായിക്കാൻ പരമാവധി ശ്രമിക്കാറുമുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് കടന്നുവരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന് എന്റെ അനുവാദം വാങ്ങിയിരുന്നോ എന്നും നിങ്ങൾ പരിശോധിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെക്കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്നുള്ള നിങ്ങൾ ആഗ്രഹം എനിക്ക് മനസിലാക്കാനാവും.  അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നും അറിയാം. പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാർഗങ്ങളുണ്ട്. ആ​ദ്യം എന്നോട് അനുവാദം ചോദിക്കണം. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വഴി അപകടത്തിൽ പെടാൻ സാധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates