
'എന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്'; സ്ത്രീ സുരക്ഷയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് രജനികാന്ത്
കൂലിയുടെ ഷൂട്ടിങ് എഴുപത് ശതമാനം പൂർത്തിയായി

ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടൻ രജനികാന്ത്. പുതിയ ചിത്രമായ കൂലിയുടെ ഷൂട്ടിങ്ങിനായി തായ്‌ലൻഡിലേക്ക് പോകവേ ചെന്നൈ എയർപോർട്ടിൽ വച്ചായിരുന്നു അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
അണ്ണാ സർവകലാശാലയിലെ സംഭവം സൂചിപ്പിച്ചു കൊണ്ട് സ്ത്രീ സുരക്ഷയെക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. "എന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്" എന്നായിരുന്നു ദേഷ്യത്തോടെയുള്ള രജനികാന്തിന്റെ മറുപടി. അതേസമയം കൂലിയുടെ ഷൂട്ടിങ് എഴുപത് ശതമാനം പൂർത്തിയായെന്നും 13 മുതൽ 25 വരെ അടുത്ത ഷെഡ്യൂൾ ചിത്രീകരണം തുടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഈ വർഷം മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാഗാർജുന, ആമിർ ഖാൻ, ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

Related News


പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകും, പക്ഷെ സ്ത്രീ സുരക്ഷ സമൂഹത്തിന്റെ പ്രയോരിറ്റിയല്ല: വാമിഖ ഗബ്ബി

'എന്തൊരു സിംപിളാണ് ഈ മനുഷ്യൻ', ഓട്ടോയിൽ വന്നിറങ്ങി രജനികാന്ത്; 'ബാഷ'യിലെ പാട്ട് പങ്കുവച്ച് ആരാധകർ
