ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്.

Kaantha
Kaantha Source by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :6 November 2025, 1:19 pm IST

News Now

ദുൽഖർ സൽമാന്റേതായി തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ദുൽഖറിന്റെ അടുത്ത 100 കോടിയായിരിക്കും കാന്ത എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ദുൽഖറിന്റെ അഭിനയത്തിനും വാനോളം കയ്യടിയാണ് ലഭിക്കുന്നത്.

ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ഇത്രയും നാൾ നമ്മൾ കണ്ടത് ദുൽഖർ എന്ന സ്റ്റാറിനെ ആണ്... ഇനി കാണാൻ പോകുന്നത് ദുൽഖർ എന്ന അഭിനേതാവിനെയാണ്... തനിക്ക് ഏത് അറ്റംവരെ പെർഫോം ചെയ്യാൻ പറ്റുമെന്നാണ് നമ്മൾ കാന്തയിലൂടെ കാണാൻ പോകുന്നത് എന്നാണ് ട്രെയ്‍ലറിന് ലഭിക്കുന്ന കമന്റുകളിലധികവും.

ഈ പടം വിജയിച്ചാലും ഇല്ലെങ്കിലും ഡിക്യൂ പെർഫോമൻസ് കൊണ്ട് ഞെട്ടിക്കും.. അത് ഉറപ്പാണ്, നടിപ്പ് ചക്രവർത്തി എന്നൊക്കെയാണ് മറ്റു കമന്റുകൾ. തമിഴ് സിനിമയിലെ അല്ല തെന്നിന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ത്യാഗരാജ ഭാഗവതരുടെ വേഷത്തിലാണ് ദുൽഖർ കാന്തയിലെത്തുന്നത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും.

സെൽവമണി സെൽവരാജ് രചിച്ച് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പൊലീസ് ഓഫിസർ ആയാണ് റാണ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

Summary

Cinema News: Dulquer Salmaan and Rana Daggubati starrer Kaantha Trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates