
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല് വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

നടൻമാരായ ദുൽഖർ സൽമാനും യോഗി ബാബുവും തമ്മിലുള്ള ഒരു അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എയർപോർട്ടിൽ ക്യൂ നിൽക്കുന്നതിനിടെയാണ് ദുൽഖർ യോഗി ബാബുവിനെ കണ്ടത്. യോഗി ബാബുവിനെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.
അൽപ നേരം സംസാരിച്ച താരങ്ങൾ പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്. കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൂരത്തു നിന്നും ദുർഖറിനെ കണ്ട യോഗി ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി വരവേൽക്കുകയായിരുന്നു. യോഗിയെ കണ്ടയുടൻ ദുൽഖർ ഓടിവന്ന് കെട്ടിപ്പിടിച്ചു.
പരസ്പരം സന്തോഷം പ്രകടിപ്പിച്ച ഇരുവരും കൈകോർത്തു പിടിച്ചാണ് സൗഹൃദ സംഭാഷണം നടത്തിയത്. ഇതിനിടയിൽ ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇരുവരും തമ്മിലുള്ള ആഴമേറിയ സൗഹൃദം വെളിപ്പെടുത്തുന്നതായി എയർപോർട്ടിലെ അപ്രതീക്ഷിത വിഡിയോ.
അതേസമയം രവി മോഹന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകാനാകനൊരുങ്ങുകയാണ് യോഗി ബാബു. ‘ആന്‍ ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കാന്ത’യാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
Summary
Cinema News: Actor Dulquer Salmaan and Yogi Babu video goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സെക്കൻ്റ് ഷോയിലെ ലുക്ക് പോലെ ഉണ്ടല്ലോ, കണ്ടിട്ട് ഫീൽ ഗുഡ് ആണെന്ന് തോന്നുന്നു; ‘ആകാശംലോ ഒക താര’ റിലീസ് തീയതി

കല്യാണം അഹാനയുടെയും നിമിഷിന്റെയും ആയിരുന്നെങ്കിലും, സോഷ്യൽ മീഡിയ തൂക്കിയത് ദുൽഖർ തന്നെ; വൈറലായി ചിത്രങ്ങൾ



