
News Now
അനിരുദ്ധ്- കാവ്യ മാരൻ വിവാഹം സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി; വിവാഹവിരുന്ന് ചെന്നൈയിൽ, തീയതി പുറത്ത്

അടുത്ത മാസം ഇന്ധനവില വര്ധിപ്പിച്ചേക്കും, റിസര്വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്ട്ട്

വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് തെറ്റിദ്ധരിച്ചിച്ചു; സൈബര് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്തുക

വ്യത്യസ്തവും പുതുമയുള്ള സിനിമകള് ചെയ്യാനുള്ള ധൈര്യം ലഭിക്കുന്നത് മലയാളി പ്രേക്ഷകരില് നിന്നുമാണെന്ന് ദുല്ഖര് സല്മാന്. നല്ലത് ചെയ്താല് മലയാളികള് അംഗീകരിക്കും, തങ്ങളേക്കാള് ബുദ്ധി അവര്ക്കുണ്ടെന്ന് അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ദുല്ഖര്. ദ ഹോളിവുഡ് റിപ്പോര്ട്ടര് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''മലയാളത്തില് നിന്നും ലഭിക്കുന്ന പ്രധാന പ്രോത്സാഹനം പ്രേക്ഷകരില് നിന്നുമാണ്. നിങ്ങള് വ്യത്യസ്തമായ എന്തെങ്കിലും, മുമ്പൊരിക്കലും ചെയ്യാത്തൊരു കാര്യം, ആത്മാര്ത്ഥവും സത്യസന്ധവുമായ ശ്രമം നടത്തിയാല് അവര് അത് അംഗീകരിക്കും. പ്രേക്ഷകരില് നിന്നുമാണ് അതിനുള്ള ധൈര്യം ഞങ്ങള്ക്ക് ലഭിക്കുന്നത്'' ദുല്ഖര് പറയുന്നു.
അതേസമയം മലയാളികള് വളരെ ടഫ് ആയ പ്രേക്ഷകരുമാണ്. ഞങ്ങള് ഒരുപാട് കാര്യങ്ങള് അവരില് നിന്നും പഠിച്ചിട്ടുണ്ട്. അവരെ സ്പൂണ് ഫീഡ് ചെയ്യാന് പറ്റില്ല. എല്ലായിപ്പോഴും അവരെ ഗസ് ചെയ്യാന് വിടണം. അവര്ക്ക് നമ്മളേക്കാള് ബുദ്ധിയിട്ടുണ്ട്. ആദ്യം അതാണ് നമ്മള് വിശ്വസിക്കേണ്ടത് എന്നും ദുല്ഖര് പറയുന്നു.
''പലപ്പോഴും നമ്മള് സിനിമയെ സമീപിക്കുക, ഇതാണ് പ്രേക്ഷകര്ക്ക് വേണ്ടത്, ഇതാണ് വര്ക്കാകുന്നത് എന്ന ചിന്തയോടെയാണ്. എന്താണ് വര്ക്കാവുകയെന്നോ, എന്താണ് അവര്ക്ക് വേണ്ടതെന്നോ നമുക്കറിയില്ല. അങ്ങനെ ചെയ്താല് അവരേക്കാള് ബുദ്ധി നമുക്കുണ്ടെന്ന് ചിന്തിക്കലാകും. അത് സിനിമയെ ബാധിക്കും. വേണ്ടത്ര എഫേര്ട്ട് ഇടില്ല''.
പ്രേക്ഷകര്ക്ക് നമ്മളേക്കാള് ബുദ്ധിയിട്ടുണ്ടെന്നും, നമ്മളേക്കാള് അറിവുണ്ടെന്നും എല്ലാ ചെറിയ കാര്യങ്ങളും കണ്ടെത്താനും ഊഹിക്കാനും അവര്ക്ക് സാധിക്കുമെന്നുമാണ് എന്റെ വിശ്വാസം. ഇതാണ് ഇപ്പോള് എന്റെ ബൈബിള് വാചകം. കാന്തയില് അങ്ങനെ പകുതി മാത്രം പറയുന്ന പല സീനുകളുണ്ട്. അത് എങ്ങനെയാണ് അവര് തുറന്ന് കണ്ടെത്തുക എന്നറിയാനുള്ള ആകാംഷയുണ്ടെന്നും താരം പറയുന്നു.
Summary
Dulquer Salmaan says Malayalee audience always accepts honest attempts. and they know better than us and everybody should believe that first.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന് താല്പര്യമുണ്ടായിരുന്നു, പക്ഷെ...'; ജേസണ് സഞ്ജയ് പറയുന്നു

'റിലീസ് തിരക്കുകളില് എന്റെ ജന്മദിനം ഓര്ക്കുമോ ആവോ?'; അമാലിന് സംശയം; സര്പ്രൈസുമായി ദുല്ഖര്



