'ഞാന്‍ അനുഗ്രഹീതനായ മകന്‍, അദ്ദേഹം എന്റെ സേഫ്റ്റി നെറ്റ്, വീണാല്‍ താങ്ങായി അവിടെയുണ്ടാകും'; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍

മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണ്?

Dulquer Salmaan and Mammootty
Dulquer Salmaan and Mammootty
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :1 സെപ്റ്റംബർ 2026, 8:45 am IST

താരപുത്രനായിട്ടാണ് സിനിമയിലേക്ക് കടന്നു വരുന്നതെങ്കിലും തുടക്കം മുതല്‍ക്കു തന്നെ തന്റേതായൊരു വ്യക്തിത്വം കണ്ടെത്താനും സ്വന്തം നിലയ്ക്ക് കരിയര്‍ പടുത്തുയര്‍ത്താനും ദുല്‍ഖര്‍ സല്‍മാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരിയായി, ദുല്‍ഖര്‍ സല്‍മാന്‍ എന്ന സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കിയെടുക്കാനും ദുല്‍ഖറിന് സാധിച്ചു. ഇന്ന് കേരളത്തിന് പുറത്തും ആരാധകരുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.

ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം ഐ ആം ഗെയിം റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി നടന്ന പരിപാടിയില്‍ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. നിങ്ങളുടെ അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണ്? എന്ന ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

''ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണ് ഞാന്‍. കാരണം അദ്ദേഹം എന്റെ ജീവിതത്തില്‍ അധികം ഇടപെടാറില്ല. നീ തന്നെ ചെയ്യണം, നീ തന്നെ ഫിഗര്‍ ഔട്ട് ചെയ്യണം, നീ പരാജയപ്പെടണം, നീ വിജയിക്കണം, അതെല്ലാം നിന്റേത് മാത്രമായിരിക്കണം. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഇവിടെയുണ്ടാകും. ഒരു ബാക്കപ്പ് പോലെ. ഞാന്‍ നിന്റെ സേഫ്റ്റി നെറ്റായി ഉണ്ടാകും. സര്‍ക്കസില്‍ വീഴുമ്പോഴുള്ള സേഫ്റ്റി നെറ്റ് പോലെ. അദ്ദേഹം എന്റെ സേഫ്റ്റി നെറ്റാണ്. എന്ത് ചെയ്യണമെന്ന് പറയില്ല. നീ തന്നെ പഠിക്കണം, നിനക്ക് തെറ്റുകള്‍ സംഭവിക്കണം, അതാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം'' എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. ദുല്‍ഖറിനും, മമ്മൂട്ടിയ്ക്കും കയ്യടിക്കുകയാണ് ആരാധകര്‍. അതേസമയം ഇരുവരേയും ഒരുമിച്ച് സ്‌ക്രീനില്‍ കാണണമെന്നുള്ള ആഗ്രഹവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. സിനിമാ ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷമായെങ്കിലും ദുല്‍ഖര്‍ ഇതുവരേയും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വല്ലപ്പോഴും പങ്കുവെക്കുന്ന ഒരുമിച്ചുള്ള ചിത്രങ്ങള്‍ മാത്രമാണ് ആരാധകര്‍ക്ക് ചേര്‍ത്തുപിടിക്കാന്‍ ഇരുവരും നല്‍കിയിട്ടുള്ളൂ.

അതേസമയം ദുല്‍ഖര്‍ നായകനായ ഐ ആം ഗെയിം സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ആര്‍ഡിഎക്‌സിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന സിനിമയില്‍ ആന്റണി വര്‍ഗീസ്, കയാദു ലോഹര്‍, മിഷ്‌കിന്‍ തുടങ്ങിയവരുമുണ്ട്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിട്ടാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖറിന്റേതായി തിയേറ്ററിലെത്തുന്ന മലയാളം ചിത്രമാണ് ഐ ആം ഗെയിം. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

News Now

Summary

Dulquer Salmaan calls Mammootty his safety net. Says he is blessed as his father doesn't interfere in his life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates