
'ഇത്രയും പൊങ്ങച്ചക്കാരനായി അഭിനയിച്ചിട്ട് കുറേ നാളായി'; 'ഐ ആം ഗെയി'മിനെക്കുറിച്ച് ദുൽഖർ
കഥാപാത്രങ്ങളും അവ നടക്കുന്ന ലോകവുമെല്ലാം വളരെ വ്യത്യസ്തമാണ്.

ദുൽഖർ സൽമാന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് മാറ്റിയതോടെ വൻ ട്രോളാണ് ഡിക്യുവിന് ഏറ്റുവാങ്ങേണ്ടി വന്നത്.
ഓണം ക്ലാഷ് പേടിച്ചിട്ടാണ് 'ഐ ആം ഗെയിം' റിലീസ് മാറ്റിയതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ട്രോളുകൾ. പൃഥ്വിരാജ് ചിത്രം 'ഖലീഫ'യേയും നിവിൻ പോളി ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റി'നേയും പേടിച്ചിട്ടാണ് റിലീസ് മാറ്റിയതെന്നാണ് നെറ്റിസൺസ് പറയുന്നത്. ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്കിടെ 'ഐ ആം ഗെയിമിനെ'ക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തികച്ചും വ്യത്യസ്തമായ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമുള്ള സിനിമകളാണ് തെലുങ്കിലും മലയാളത്തിലുമായി താൻ ചെയ്യുന്നതെന്ന് ദുൽഖർ പറഞ്ഞു. മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന 'ഐ ആം ഗെയി'മിലെ നായക കഥാപാത്രമായ ഡാൻ ജോൺ പ്രേക്ഷകർക്കൊരു സർപ്രൈസ് ആയിരിക്കുമെന്ന് ദുൽഖർ പറഞ്ഞു.
"തെലുങ്കിൽ ഞാൻ ചെയ്യുന്ന രണ്ട് സിനിമകളും മലയാളത്തിൽ ചെയ്യുന്ന 'ഐ ആം ഗെയി'മും തികച്ചും വ്യത്യസ്തമായ സിനിമകളാണ്. ആ സിനിമകളിലെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും. കഥാപാത്രങ്ങളും അവ നടക്കുന്ന ലോകവുമെല്ലാം വളരെ വ്യത്യസ്തമാണ്.
ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഒരുപാട് ആസ്വദിക്കുന്ന കാര്യമാണത്. എനിക്ക് എത്രയോ ജീവിതങ്ങളാണ് ജീവിക്കാനാകുന്നത്. 'ഐ ആം ഗെയി'മിലെ ഡാൻ ജോൺ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്രയും സ്വയം പുകഴ്ത്തുന്ന ഒരാളായി ഞാൻ അഭിനയിച്ചിട്ട് കുറേ നാളായി".- ദുൽഖർ പറഞ്ഞു.
സെപ്റ്റംബര്‍ 3 ന് ആണ് ഐ ആം ഗെയിം തിയറ്ററുകളിലെത്തുക. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Dulquer Salmaan talks about his upcoming movie I'M Game.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കല്യാണം അഹാനയുടെയും നിമിഷിന്റെയും ആയിരുന്നെങ്കിലും, സോഷ്യൽ മീഡിയ തൂക്കിയത് ദുൽഖർ തന്നെ; വൈറലായി ചിത്രങ്ങൾ

'ഒരു പിക്ക് വരുമെന്ന് അറിയാമായിരുന്നു, പക്ഷേ ഇത്രയ്ക്ക് അടിപൊളി ആയിരിക്കുമെന്ന് വിചാരിച്ചില്ല'; ദുൽഖറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ


