
'ഇളയരാജയാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ച ആദ്യത്തെ ഘടകം, രണ്ട് വർഷമായി പ്രണയത്തിൽ'; വിവാഹത്തെക്കുറിച്ച് ദുഷാര
എന്റെ അച്ഛനും അമ്മയ്ക്കും അറിയാം, ഞാൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് വന്നതെന്ന്.

പ്രണയം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ നടി ദുഷാര വിജയൻ. 'ജിഡിഎൻ' എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുഷാര. ദുബൈയിൽ വച്ചാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും വിവാഹത്തെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ദുഷാര പറഞ്ഞു.
"ഞാനിപ്പോൾ പ്രണയത്തിലാണ്. എനിക്കൊരുപാട് കാര്യങ്ങളൊന്നും അതേക്കുറിച്ച് പറയാനാകില്ല. ആ റിലേഷൻഷിപ്പിൽ ഞാൻ വളരെ ഹാപ്പിയാണ്. ജീവിതം വളരെ നന്നായി പോകുന്നു. ഇപ്പോൾ ഞങ്ങൾ റിലേഷനിലായിട്ട് രണ്ട് വർഷമായി. കല്യാണം എന്നായിരിക്കും എന്നതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല.
എന്റെ അച്ഛനും അമ്മയ്ക്കും അറിയാം, ഞാൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് വന്നതെന്ന്. അതുകൊണ്ട് തന്നെ കല്യാണത്തിന്റെ കാര്യം പറഞ്ഞ് അവർ എന്നെ നിർബന്ധിക്കാറില്ല. അവർക്കറിയാം. എന്റെ പാട്ണറും എന്റെ കരിയറിനെ വളരെയധികം സപ്പോർട്ട് ചെയ്യുന്നയാളാണ്. ഞാൻ അവിടെ എത്തുന്നതിനു മുൻപ് അദ്ദേഹം അവിടെ ഉണ്ടാകും. അങ്ങനെയുള്ള ഒരാളാണ്.
അങ്ങനെയൊരാളെ കിട്ടിയതിൽ ഞാൻ ഹാപ്പിയാണ്, നന്ദിയുള്ളവളാണ്. ഞാനൊരു കുട്ടിയെപ്പോലെയാണ്. ഞാൻ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ ആശ്രയിച്ച് നിൽക്കുന്ന ഒരാളാണ്. എന്റെ കയ്യിൽ ഒരു 1000 രൂപയുണ്ടെങ്കിൽ ഞാൻ സ്നേഹിക്കുന്നവർക്ക് ഞാനത് കൊടുക്കും. എന്റെ സ്നേഹം അങ്ങനെയാണ്. ഞാൻ കൊടുക്കുന്ന അതേ ബഹുമാനം എനിക്ക് തിരിച്ചു കിട്ടണമെന്ന് ഞാൻ പ്രതീക്ഷിക്കാറുണ്ട്. അതു മാത്രമേ ഞാൻ നോക്കാറുള്ളൂ.
ബഹുമാനം, വിശ്വാസം ഇതെല്ലാമുണ്ട്. എനിക്ക് യാത്ര ഇഷ്ടമാണ്. പാട്ണറിനും യാത്ര ചെയ്യാൻ ഇഷ്ടമാണ്. ദുബൈയിൽ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ടത്. എന്റെ അച്ഛന്റെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. ഞങ്ങളൊന്നിച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ ഇളയരാജയുടെ പാട്ട് കാറിൽ പ്ലേ ചെയ്തു.
എനിക്ക് ഇഷ്ടപ്പെട്ട് പാട്ടാണല്ലോ എന്നോർത്ത് ഞാൻ പെട്ടെന്ന് ഞെട്ടി. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ച ആദ്യത്തെ ഘടകം ഇളയരാജയാണെന്ന് എനിക്ക് തോന്നുന്നു". - ദുഷാര പറഞ്ഞു. ഇതിന് മുൻപും തനിക്കൊരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നുവെന്നും നടി തുറന്നുപറഞ്ഞു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Dushara Vijayan opens up about her relationship.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രജനികാന്തിനൊപ്പം അഭിനയിക്കണമല്ലോ എന്നോർത്ത് പേടിച്ച് പനി പിടിച്ചു; ചില സമയത്ത് നമ്മുടെ കൂടെയുള്ളവർ തന്നെയാണ് പ്രശ്നം'

'എന്തൊരു നടനാണ്, എങ്ങനെയാണ് ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയുന്നത്'; ഫഹദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ദുഷാര


