
'20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു'; ഓർത്തെടുത്ത് നയൻതാര
സിനിമ തിയറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ അത്ഭുതപ്പെടും.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രമാണ് 'ടോക്സിക്'. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വച്ച് നടന്നു. പരിപാടിയിൽ ഗീതു മോഹൻദാസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നടി നയൻതാര പങ്കുവച്ചിരുന്നു. "ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അത് വ്യത്യസ്തമായ ഒരു ഗീതുവായിരുന്നു. ഈ സിനിമയ്ക്കായി എന്നെ വിളിച്ചപ്പോൾ, ഒരുപാട് താരങ്ങൾ ചിത്രത്തിലുണ്ടായിരുന്നതിനാൽ എനിക്ക് തുടക്കത്തിൽ അല്പം സംശയമുണ്ടായിരുന്നു. വലിയ താരനിരയുള്ള സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഞാൻ കുറച്ച് ജാഗ്രത കാണിക്കാറുണ്ട്.
ആദ്യം ഞാൻ പിന്മാറാൻ തുനിഞ്ഞെങ്കിലും അവസാനം ഞാൻ ഗീതുവിനോട് നേരിട്ടുവന്ന് കഥ എന്നോട് പറയാൻ ആവശ്യപ്പെട്ടു. കഥ കേട്ട ആ നിമിഷം മുതൽ, ഇത്രയും കാലം നമ്മൾ കാണാതെ പോയൊരു മികച്ച സംവിധായികയാണ് ഗീതുവെന്ന് എനിക്ക് തോന്നി. സിനിമ തിയറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ അത്ഭുതപ്പെടും.
സെറ്റിലെ ഓരോ നടീനടന്മാരുടെയും വിഷമഘട്ടങ്ങളിൽ കൂടെനിന്ന് അവരെ കരുതലോടെ നയിക്കാൻ ഗീതുവിന് സാധിച്ചു".- നയൻതാര പറഞ്ഞു. 2005 ൽ പുറത്തിറങ്ങിയ 'രാപ്പകൽ' എന്ന സിനിമയിലാണ് നയൻതാരയും ഗീതു മോഹൻദാസും ഒന്നിച്ച് അഭിനയിച്ചത്.
കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയും ശാരദയും പ്രധാന വേഷത്തിലെത്തിയിരുന്നു. അതേസമയം യഷ് ആണ് 'ടോക്സിക്കിൽ' നായകനായെത്തുന്നത്. ഓഗസ്റ്റ് 26 ന് ചിത്രം തിയറ്ററുകളിലെത്തും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Nayanthara opens up about her friendship with Geetu Mohandas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ജ്യോതിക അന്ന് ഗർഭിണി, സൂര്യ ഓടി നടന്ന് കുട്ടിയുടുപ്പുകൾ വാരിക്കൂട്ടി'; ഓർത്തെടുത്ത് സമീറ റെഡ്ഡി

'ഡബ്ല്യുസിസിയിൽ നിന്നുള്ള ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ'; പോസ്റ്റുമായി വിനായകൻ, 'യഷിനെ ആരാണ് പടു കുഴിയിൽ ചാടിച്ചതെന്ന്' കമന്റുകൾ



