വിവാഹം കഴിക്കാനായി എമ്മ വാട്സൺ അഭിനയം നിർത്തുന്നു? ആരാധകരെ ഞെട്ടിച്ച് വാർത്ത, പ്രതികരണവുമായി മാനേജർ

കാമുകന്‍ ലിയോ റോബിന്‍ട്ടണുമായി താരം ഒന്നര വർഷത്തോളമായി പ്രണയത്തിലാണ്

എമ്മ വാട്സൺ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST
Edited by :migrator

ഹാരി പോട്ടർ സീരീസിലൂടെ ബാലതാരമായി എത്തിയ ലോകത്തിന്റെ മനം കവർന്ന നടിയാണ് എമ്മ വാട്സൺ. എന്നാൽ ഇപ്പോൾ താരത്തെക്കുറിച്ച് പറത്തുവരുന്നത് അത്ര സുഖകരമായ വാർത്തയല്ല. എമ്മ അഭിനയം നിർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹിതയാവാനാണ് താരം അഭിനയം ഉപേക്ഷിക്കുന്നത് എന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. 

കാമുകന്‍ ലിയോ റോബിന്‍ട്ടണുമായി താരം ഒന്നര വർഷത്തോളമായി പ്രണയത്തിലാണ്. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും സിനിമയിൽ അഭിനയിക്കില്ലെന്നുമായിരുന്നു റിപ്പോർട്ടുകൾ. അടുത്തിടെയായി താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. ഇതിനെ തുടർന്നാണ് താരം അഭിനയവും നിർത്തുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെ നിരവധി ആരാധകരാണ് അഭിനയം ഉപേക്ഷിക്കരുതെന്ന് താരത്തോട് അഭ്യർത്ഥിച്ച് രം​ഗത്തെത്തിയത്. 

അതിനു പിന്നാലെയാണ് താരത്തിന്റെ മാനേജർ പ്രതികരണവുമായി രം​ഗത്തെത്തുകയായിരുന്നു. എമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സജീവമായിരിക്കില്ല, എന്നാൽ അവരുടെ കരിയർ അങ്ങനെയല്ല എന്നാണ് മാനേജർ കുറിച്ചത്. 2019 ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ വുമണിലാണ് എമ്മയെ അവസാനമായി കണ്ടത്. ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ചിത്രത്തില്‍ മെഗ് മാര്‍ച്ചിന്റെ വേഷത്തിലാണ് താരം എത്തിയത്. 30-കാരിയായ എമ്മ 2001-ലാണ് സിനിമയിലെത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 10 വയസ്സായിരുന്നു പ്രായം. ഹാരി പോട്ടര്‍ സീരീസില്‍ ഉടനീളം ഹെമാനി ഗ്രാഗര്‍ എന്ന കഥാപാത്രത്തെയാണ് എമ്മ അവതരിപ്പിച്ചത്. ദ വീക്ക് ഇന്‍ മരിലിന്‍, നോവാ, കൊളോണിയ, റിഗ്രെഷന്‍, ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now