അത് ഇല്ലുമിനാറ്റി തന്നെ! 'എംപുരാൻ' പുതിയ പോസ്റ്ററിലെ പൃഥ്വി ബ്രില്യൻസ് കണ്ടുപിടിച്ച് ആരാധകർ

മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്.

Empuraan
എംപുരാൻ‌എക്സ്
Last Updated :18 March 2025, 10:01 pm IST
Edited by :Hima Prakash

എംപുരാന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആഘോഷമാക്കുകയാണിപ്പോൾ. ചിത്രത്തിന്റെ ഐമാക്സ് അനൗൺസ്‌മെന്റ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരം​ഗം തീർത്തിരിക്കുകയാണിപ്പോൾ. മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എംപുരാൻ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള പോസ്റ്ററിൽ പൃഥ്വിരാജ് ഒരു വമ്പൻ ബ്രില്യൻസ് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

സിനിമയുടെ പോസ്റ്ററിൽ IMAX എന്ന് എഴുതിയിരിക്കുന്നതിലെ 'A'യിൽ ത്രികോണത്തിനുള്ളിൽ ഒരു കണ്ണ് കാണാൻ സാധിക്കും. ഇത് ഇല്ലുമിനാറ്റിയുടെ ചിഹ്നമാണ് എന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടും കഴിയുന്നില്ല, ഐമാക്സിൽ ഒളിപ്പിച്ച ബ്രില്യൻസിനപ്പുറം മറ്റൊന്ന് കൂടി കാണാൻ കഴിയും. IMAX എന്ന് എഴുതിയിരിക്കുന്നതിലേക്ക് ഒരു വെളിച്ചം വീഴുന്നതായി കാണാം.

ഈ വെളിച്ചത്തിനും ഒരു ത്രികോണാകൃതിയാണുള്ളത്. ഇതോടെ എംപുരാനിൽ ഇല്ലുമിനാറ്റിയുടെ കൂടുതൽ കാര്യങ്ങൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാൻ നിർമിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുബാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now