'ശ്രദ്ധിക്കുക, അപ്പോഴാണ് ചെകുത്താൻ നിങ്ങളെ തേടി വരുന്നത്'! എംപുരാൻ അപ്ഡേറ്റുമായി പൃഥ്വിരാജ്

'ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം... താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു!'

Empuraan
എംപുരാൻഫെയ്സ്ബുക്ക്
Last Updated :15 March 2025, 11:14 am IST
Edited by :Hima Prakash

എംപുരാന്റെ വരവിന് ഇനി പതിനൊന്നു ദിവസം കൂടിയേയുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസമായി സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവരുന്നില്ല. പൃഥ്വിരാജിന്റെയും മോഹൻലാലിന്റെയുമൊക്കെ സോഷ്യൽ മീഡിയ പേജുകളിൽ ഇതേക്കുറിച്ച് ആരാധകർ തിരക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടിയെന്നോണം പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

'ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം... താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു!' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് എംപുരാന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. പള്ളിയെന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിൽ മോഹൻലാൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 'നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ...ശ്രദ്ധിക്കുക! അപ്പോഴാണ് ചെകുത്താൻ നിങ്ങളെ തേടി വരുന്നത്', എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഈ മാസം 27 ന് ആണ് എംപുരാൻ തിയറ്ററുകളിലെത്തുക.

അതേസമയം എംപുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എംപുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now