'സാനിയ പേടിച്ച് ഓടിയെന്ന് പറഞ്ഞു, അവളെ താഴ്ത്തിക്കെട്ടാന്‍ എന്നെ പുകഴ്ത്തി'; വിഷമിപ്പിച്ച വാര്‍ത്തയെക്കുറിച്ച് എസ്തര്‍

ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്‌നവുമില്ല.

Saniya Iyappan, Esther Anil
Saniya Iyappan, Esther Anil
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :26 ഏപ്രിൽ 2026, 4:01 pm IST

തന്നേയും സാനിയ അയ്യപ്പനേയും കുറിച്ച് തെറ്റായ രീതിയില്‍ എഴുതിയ മാധ്യമ വാര്‍ത്തയെക്കുറിച്ച് നടി എസ്തര്‍ അനില്‍. സാനിയയും എസ്തറും വിദേശത്ത് പഠിക്കാന്‍ പോയിരുന്നു. സാനിയ പഠനം ഉപേക്ഷിച്ച് തിരികെ വരികയായിരുന്നു. ഈ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന റേസിസത്തെക്കുറിച്ച് സാനിയ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു എസ്തറിന്റെ അനുഭവം.

സാനിയയേയും എസ്തറിനേയും താരതമ്യം ചെയ്ത് ലണ്ടനിലെ ഒരു മാധ്യമം നല്‍കിയ വാര്‍ത്തയെക്കുറിച്ചാണ് എസ്തര്‍ സംസാരിക്കുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്നെ വിഷമിപ്പിച്ച അനുഭവം എസ്തര്‍ പങ്കുവെക്കുന്നത്.

''എന്നെ വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. സാനിയയുടെ അഭിമുഖത്തിന് ശേഷമാണ്. യുകെയിലുള്ളൊരു പ്രമുഖ മാധ്യമത്തെക്കുറിച്ചാണ്. ചിലപ്പോള്‍ ഈ അഭിമുഖത്തിന് ശേഷം എന്നെക്കുറിച്ച് മുഴുവന്‍ നെഗറ്റീവ് ആയിരിക്കും അവര്‍ എഴുതുക. അവിടെ എല്ലാവരും വായിക്കുന്ന മാധ്യമമാണ്. സാനിയ അയ്യപ്പന്‍ വന്നപ്പോള്‍ റേസിസം നേരിട്ടു, പക്ഷെ എസ്തറിന് വലിയ യൂണിവേഴ്‌സിറ്റിയില്‍ കിട്ടി എന്നൊക്കെ എഴുതി. മറ്റേയാള്‍ക്ക് സ്റ്റാര്‍ഡം ഒന്നുമില്ലാത്തതിനാല്‍ ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ പേടിച്ച് ഓടിയതാണ് എന്നാണ് പറഞ്ഞത്.'' എസ്തര്‍ പറയുന്നു.

''അവര്‍ അവളെ താഴ്ത്തിക്കെട്ടുകയും എന്നെ പുകഴ്ത്തുകയും ചെയ്തു. എനിക്കതില്‍ യുക്തി കാണാനായില്ല. വിഷമം തോന്നി. ഞാന്‍ സാനിയയ്ക്ക് മെസേജ് അയച്ചു. ഞങ്ങളൊക്കെ ഏകദേശം ഒരേ പ്രായത്തിലുള്ളവരാണ്. ഞാനായിട്ട് എഴുതിപ്പിച്ചതാണെന്ന് തോന്നരുത് എന്ന് കരുതിയാണ് ഞാന്‍ മെസേജ് അയച്ചത്. സാനിയ വളരെ കൂളായിരുന്നു. ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.'' എന്നും എസ്തര്‍ പറയുന്നു.

News Now

Summary

Esther Anil recalls a news article comparing her and Saniya Iyappan,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates