
സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്
സ്ത്രീ ജീവിതത്തിലെ കുറേക്കൂടി ലെയറുകള്‍, അനുഭവങ്ങള്‍, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍, വ്യക്തിത്വം എന്നിവയെക്കുറിച്ചൊക്കെ സിനിമ ആഴത്തില്‍ അന്വേഷിക്കണ്ടതുണ്ടെന്നും താരം

മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് നടി എസ്തര് അനില്‍. മലയാളത്തില്‍ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയില്‍ സമീപകാലത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ചില സിറ്റീരിയോടൈപ്പുകളിലേക്ക് പോകുന്നുണ്ടെന്നാണ് എസ്തര് അനില്‍ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം അഭിപ്രായം പങ്കുവച്ചത്.
''അടുത്ത കാലത്ത് ഏറ്റവും സ്പര്‍ശിച്ച സ്ത്രീകഥാപാത്രങ്ങള്‍ ഉള്ളൊഴുക്ക് എന്ന സിനിമയിലേതാണ്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഡൈനാമിക്സ് വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ സിനിമകള്‍ പഴയ ചില സ്റ്റീറിയോടൈപ്പുകളിലേക്ക് തിരികെ പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്'' എസ്തര് പറയുന്നു.
സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആര്‍ത്തവം, പീഡനം, അതില്‍ നിന്നുള്ള അതിജീവനം, അതിനോടുള്ള പ്രതികരണം തുടങ്ങിയ കാര്യങ്ങളിലാണ് പലപ്പോഴും കഥകള്‍ കേന്ദ്രീകരിക്കുന്നത്. തീര്‍ച്ചയായും അത്തരം കഥകള്‍ ആവശ്യമാണ്. പക്ഷെ സ്ത്രീ ജീവിതത്തിലെ കുറേക്കൂടി ലെയറുകള്‍, അനുഭവങ്ങള്‍, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍, വ്യക്തിത്വം എന്നിവയെക്കുറിച്ചൊക്കെ സിനിമ ആഴത്തില്‍ അന്വേഷിക്കണ്ടതുണ്ടെന്നും താരം പറയുന്നു.
''സ്ത്രീ സൗഹൃദങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇത്തരം സൗഹൃദങ്ങളാണ്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കള്‍ എന്നൊരു മിഥ്യാധാരണ നിലനില്‍ക്കുന്നുണ്ട്. അതിനെ ഞാന്‍ പൂര്‍ണമായും തള്ളിക്കളയും. സ്ത്രീകള്‍ എപ്പോഴും പരസ്പരം എതിര് നില്‍ക്കുന്നവരാണെന്ന ധാരണ ശരിയല്ല. സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദവും പരസ്പരം ശക്തിയാകുന്ന ബന്ധങ്ങളും സിനിമയില്‍ കുറേക്കൂടി കാണണം എന്ന് തോന്നാറുണ്ട്'' എന്നും എസ്തര് പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഗെയിം ഓഫ് ത്രോണ്‍സ്, സ്ട്രേഞ്ചര്‍ തിങ്സ്, മണി ഹീസ്റ്റ് പോലുള്ള സീരീസുകള്‍ എത്രത്തോളം വ്യത്യസ്തമാണെന്നും എസ്തര് ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ സിനിമയ്ക്ക് അത്ര വലിയ ബജറ്റോ ഫണ്ടിങ്ങോ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് അതേ രീതിയില്‍ എല്ലാം ചെയ്യാന്‍ കഴിയണമെന്നില്ല. എങ്കിലും ഇനിയും ഒരുപാട് സാധ്യതകള്‍ ബാക്കിയുണ്ടെന്നും എസ്തര് പറയുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Esther Anil about female characters being stereotyped in malayalam cinema.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍

'ആസിഫ് ഒരു ചക്കരയാണ്; ആരേയും പരിഹസിക്കാന്‍ ശ്രമിച്ചിട്ടില്ല; ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരുത്താം'; പ്രതികരിച്ച് മീര അനില്‍



