ബാം​ഗളൂരിൽ പാർട്ടിയും ആഘോഷവുമായി അനുമോൾ, റാണിചേച്ചിയോട് പറയുമെന്ന് ആരാധകർ, മറുപടി ഇങ്ങനെ; ചിത്രങ്ങൾ

ഷോർട്ട് ഫ്രോക്ക് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം

എസ്തർ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

കഴിഞ്ഞ ആറു വർഷത്തിൽ അനുമോൾ കാര്യമായി മാറി. റാണിയുടേയും ജോർജുകുട്ടിയുടേയും പഴയ കുസൃതിക്കാരിയല്ല, തന്റേടവും തന്നിഷ്ടവുമൊക്കെയുള്ള കൗമാരക്കാരിയാണ്. ദൃശ്യം 2 ഇറങ്ങിയതോടെ അനുമോളായി എത്തിയ എസ്തർ അനിൽ ആരാധകർക്കിടയിൽ ശ്രദ്ധേയയാവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് എസ്തർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ്. ബാം​ഗളൂരിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷിച്ച് അടിച്ചു പൊളിക്കുന്നതാണ് ചിത്രങ്ങൾ. 

ഷോർട്ട് ഫ്രോക്ക് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമാണ് അനുമോൾ പങ്കുവെച്ചിരിക്കുന്നത്. സാധാരണപോലെ വസ്ത്രത്തിന് ഇറക്കം കുറവാണെന്ന പരാതിയുമായി നിരവധി പേരാണ് എത്തുന്നത്. അതിനൊപ്പം രസകരമായ കമന്റുകളുമായി ദൃശ്യം 2 ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. മീനചേച്ചി ഇതൊന്നും കാണുന്നില്ലേ എന്നാണ് ഒരാളുടെ ചോദ്യം.  'നിങ്ങളാരും പറഞ്ഞുകൊടുക്കേണ്ട' എന്നാണ് എസ്‍തറിന്‍റെ മറുപടി. വിമർശനങ്ങൾക്ക് രൂക്ഷ മറുപടി നൽകാനും എസ്തർ മറന്നില്ല. അതിനിടെ അനുമോളുടെ സ്റ്റൈലിഷ് ലുക്കിന് കയ്യടിച്ച് അൻസിബയും എത്തി. 

മുംബൈയിൽ ബിരു​ദ വിദ്യാർത്ഥിയായ എസ്തർ ഇതിന് മുൻപ് സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ജീത്തു ജോസഫിന്‍റെ തന്നെ മിസ്റ്റര്‍ ആൻഡ് മിസ് റൗഡി, ഷാജി എന്‍ കരുണിന്‍റെ ഓള് എന്നീ സിനിമകളില്‍ എസ്‍തര്‍ അഭിനയിച്ചിരുന്നു. തെലുങ്കില്‍ ജൊഹാര്‍ എന്ന ചിത്രവും ചെയ്തു. സന്തോഷ് ശിവന്‍റെ മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം. ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന ദൃശ്യം 2 തെലുങ്ക് റീമേക്കില്‍ ഇതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും എസ്‍തര്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now