ചിരഞ്ജീവിയുടെ പേര് ശരീരത്തിൽ പച്ചകുത്തിയാണ് ആരാധിക സ്നേഹം പ്രകടിപ്പിച്ചത്

മേഘ്ന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
Last Updated :20 January 2024, 8:39 am IST

ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘ്ന രാജിന് സർപ്രൈസ് സമ്മാനിച്ചിരിക്കുകയാണ് താരത്തിന്റെ ഒരു ആ​രാധിക. ചിരഞ്ജീവിയുടെ പേര് ശരീരത്തിൽ പച്ചകുത്തിയാണ് ആരാധിക സ്നേഹം പ്രകടിപ്പിച്ചത്. ഒരു കിരീടത്തോടൊപ്പം ചിരഞ്ചീവിയുടെ പേര് ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രം ആരാധിക പങ്കുവച്ചു.

ചിരഞ്ചീവി എന്ന പേരിൻ്റെ ആദ്യ അക്ഷരമായ സി യുടെ മുകളിലായി കിരീടം ഉള്ളതാണ് ടാറ്റൂവിൻ്റെ ഡിസൈൻ. നന്ദി സൂചകമായാണ് മേഘ്ന രാജും ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നന്ദി പറയാൻ വാക്കുകളില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു മേഘ്നയുടെ പ്രതികരണം.

Story image

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്ന ഗർഭിണിയായിരിക്കെ നടൻ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ദിവസങ്ങൾക്കകമായിരുന്നു നടന്റെ വിയോ​ഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now