വേദിയിൽ പാട്ടു പാടുന്നതിനിടെ പണം വലിച്ചെറിഞ്ഞു, പാട്ടു നിർത്തി ഗായകൻ; പ്രതികരണത്തിന് കയ്യടി: വിഡിയോ
സ്റ്റേജിൽ പാട്ടുപാടുന്നതിനിടെ തന്റെ മേലെ പണം വലിച്ചെറിഞ്ഞ ആരാധകനോടുള്ള ഗായകന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

ലോകമെമ്പാടും ഏറെ ആരാധകരുള്ള പാകിസ്ഥാൻ ഗായകനാണ് ആതിഫ് അസ്ലാം. താരത്തിന്റെ സംഗീത പരിപാടികൾ ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്. സ്റ്റേജിൽ പാട്ടുപാടുന്നതിനിടെ തന്റെ മേലെ പണം വലിച്ചെറിഞ്ഞ ആരാധകനോടുള്ള ഗായകന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
യുഎസിൽ നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവമുണ്ടായത്. ‘സോച്ച്താ ഹൂൻ കെ വോ കിത്‌നെ മസൂം തെ’ എന്ന ഗാനം ആലപിക്കുകയായിരുന്നു ആതിഫ്. അതിനിടെ പാട്ട് കേട്ട് ആവേശംകൊണ്ട ആരാധകൻ നോട്ടുകൾ താരത്തിനു നേരെ വലിച്ചെറിയുകയായിരുന്നു. പണമാണ് തനിക്ക് നേരെ വലിച്ചെറിഞ്ഞത് എന്ന് മനസിലാക്കിയതോടെ ആതിഫ് പാട്ട് നിർത്തി. തുടർന്ന് ആരാധകനോട് വന്ന് പണം തിരിച്ചെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സുഹൃത്തേ, എന്റെ നേര്‍ക്ക് എറിയാതെ ഈ പണം ആവശ്യമുള്ളവര്‍ക്ക് നല്‍കൂ. പണത്തോടുള്ള അനാദരവാണ് ഇത്.- എന്നാണ് ആരാധകനെ സ്‌റ്റേജിലേക്ക് വിളിച്ചുകൊണ്ട് താരം പറഞ്ഞത്. തുടര്‍ന്ന് പാട്ട് പാടുന്നത് തുടര്‍ന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ്. പണത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ആരാധകന് പറഞ്ഞുകൊടുത്തത് പലരുടേയും മനസ് കീഴടക്കുകയാണ്. സഹഗായകൻ ആഘ അലിയും ആതിഫിനെ പ്രശംസിച്ചു.
Atif Aslam recently paused his concert midway to educate fans who were tossing money at him!#toronto360 #toronto360 #foryou #fyp #atifaslam #explore #explorepage #pov pic.twitter.com/IwgxGvVnzz
â Toronto 360 TV (@Toronto360TV) October 27, 2023
ഇത് ആദ്യമായല്ല സംഗീത പരിപാടിക്കിടെ താരങ്ങൾക്ക് നേർക്ക് വസ്തുക്കൾ വലിച്ചെറിയുന്നത്. മദ്യം, മുതൽ സെൽഫോൺ വരെയുള്ളവകൊണ്ട് താരങ്ങൾക്ക് ഏറുകിട്ടിയിരിക്കുന്നു. ഗായകൻ അരിജിത് സിംഗ്, കനേഡിയൻ റാപ്പർ ഡ്രേക്ക്, ബേബേ റെക്സാ, കാർഡി ബി എന്നിവരെല്ലാം ആരാധകരുടെ ആവേശത്തിന് ഇരയായിട്ടുള്ളവരാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
