വീടിനു മുന്നിൽ തടിച്ചുകൂടി ആരാധകർ: കൈവീശി ബർത്ത്ഡേ ബോയ് ബാൽക്കണിയിൽ: വിഡിയോ വൈറൽ

രാത്രിയിൽ വീടിന്റെ മുന്നിൽ ഒത്തുകൂടിയ ആരാധകരെ കാണാൻ സൂപ്പർതാരം ബാൽക്കണിയിൽ എത്തി

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:25 am IST
Edited by :migrator

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആരാധകരും താരങ്ങളും ചേർന്ന് വൻ ആഘോഷമാക്കി. നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചത്. താരത്തിന്റെ വൈറ്റിലയിലെ വീടിനു മുന്നിൽ ജന്മദിനാശംസകൾ അറിയിക്കാൻ ആരാധകരും എത്തിയിരുന്നു. രാത്രിയിൽ വീടിന്റെ മുന്നിൽ ഒത്തുകൂടിയ ആരാധകരെ കാണാൻ സൂപ്പർതാരം ബാൽക്കണിയിൽ എത്തിയിരുന്നു. ഇപ്പോൾ അതിന്റെ വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

സംവിധായകൻ അജയ് വാസുദേവ് ആണ് വിഡിയോ പങ്കുവച്ചത്. മെ​ഗ് സെലിബ്രേഷൻ എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. നീല ഷർട്ടും മുണ്ടും ധരിച്ച് മമ്മൂട്ടി വീടിന്റെ മുകൾ നിലയിൽ എത്തി ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്നു. സൂപ്പർതാരത്തെ കണ്ട് ആവേശംകൊള്ളുന്ന ആരാധഖരേയും വിഡിയോയിൽ കാണാം. പിന്നാലെ ദുൽഖർ സൽമാനും എത്തി. 

സൂപ്പർതാരത്തവന്റെ 72ാം പിറന്നാളായിരുന്നു ഇന്നലെ. മോഹൻലാൽ ഉൾപ്പടെ മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം മെ​ഗാ സ്റ്റാറിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയു​ഗത്തിന്റെ പോസ്റ്റർ വൻ വൈറലായി. കൂടാതെ കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലറും പുറത്തുവിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now