ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടി മരിച്ചനിലയിൽ

ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ പ്രധാനിയായിരുന്നു രാഹുൽ

രാഹുൽ എൻ കുട്ടി/ചിത്രം: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:27 am IST

കൊച്ചി: പ്രശസ്ത ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. തൃപ്പൂണിത്തുറയിലെ വീട്ടിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ പ്രധാനിയായിരുന്നു രാഹുൽ. 

രാഹുൽ എൻ കുട്ടിയുടെ വിയോ​ഗ വാർത്ത ഈറ്റ് കൊച്ചി ഈറ്റ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  കൊച്ചിയിലെ വിവിധ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന പ്രശസ്‌തമായ കൂട്ടായ്‌മയാണ്‌ ഈറ്റ്‌ കൊച്ചി ഈറ്റ്‌. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവർക്കുള്ളത്. 

ഇന്നലെ രാവിലെ ഇടപ്പള്ളി ഗണപതി അമ്പലത്തിൽ പോയി അവിടത്തെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ ഈറ്റ്‌ കൊച്ചി ഈറ്റിലൂടെ പങ്കുവച്ചിരുന്നു. "ഇടപ്പള്ളി ക്ഷേത്രത്തിലെ ഗൃഹാതുരത്വമുണർത്തുന്ന ഉണ്ണിയപ്പം വീണ്ടും ആസ്വദിക്കാൻ ഇതാ... നിങ്ങൾ ഇവിടെ നിന്ന് ഈ സ്വാദിഷ്‌ടമായ പലഹാരം കഴിച്ചിട്ടുണ്ടോ?- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now