'സണ്ണിബോയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് 2012ൽ മികച്ച നടനുള്ള വാൻ ഡി പുരസ്‌കാരം ലഭിച്ചു

ഡാരൻ കെന്റ്/ട്വിറ്റർ
Last Updated :20 January 2024, 9:24 am IST

News Now

നീണ്ട കാലത്തെ ആരോ​ഗ്യ പോരാട്ടങ്ങൾക്കൊടുവിൽ ​'ഗെയിം ഓഫ് ത്രോൺസ്' താരം ഡാരൻ കെന്റ് (36) അന്തരിച്ചു. കാരി ഡോഡ് അസോസിയേറ്റ്സ് എന്ന അദ്ദേഹത്തിന്റെ ഏജൻസിയാണ് മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. ഓഗസ്റ്റ് 11നായിരുന്നു അന്ത്യം. 

ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ്, അപൂർവ ചർമ്മ രോ​ഗം തുടങ്ങി നിരവധി ആരോ​ഗ്യ പ്രശ്‌നങ്ങൾ കൊണ്ട് അദ്ദേഹം നീണ്ട നാൾ ചികിത്സയിലായിരുന്നു. ഇം​ഗ്ലണ്ടിലെ എസെക്സിൽ ജനിച്ചു വളർന്ന ഡാരൻ 2008ലെ ഹൊറർ ചിത്രം 'മിറേഴ്സ്' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ​'ഗെയിം ഓഫ് ത്രോൺസ്' എന്ന സീരിസിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 

2023 ൽ പുറത്തിറങ്ങിയ 'ഡൺജിയൻസ് ആന്റ് ഡ്രാ​ഗൺസ്; ഓണർ എമങ് തീവ്‌സ്' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 'സണ്ണിബോയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് 2012ൽ മികച്ച നടനുള്ള വാൻ ഡി പുരസ്‌കാരം ലഭിച്ചു. അപൂർവ ചർമ്മ രോ​ഗത്തെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടുന്ന ഡാനി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2021 ൽ അദ്ദേഹം കഥയും സംവിധാനവും ചെയ്‌ത യൂ നോ മീ എന്ന ഹ്രസ്യ ചിത്രത്തിന് ജനുവരി പുരസ്‌കാരം ലഭിച്ചിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates