വിജയ് സേതുപതിയുടെ നിശബ്ദ ചിത്രം, ​'ഗാന്ധി ടോക്ക്സ്' ഒടിടിയിലേക്ക്; എവിടെ കാണാം

ചിത്രത്തിൽ സംഭാഷണങ്ങളൊന്നും തന്നെയില്ല.

Gandhi Talks
Gandhi Talksഇൻസ്റ്റ​ഗ്രാം
Last Updated :28 February 2026, 3:52 pm IST
Edited by :Hima Prakash

വിജയ് സേതുപതി, അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ​'ഗാന്ധി ടോക്ക്സ്'. മഹാദേവൻ എന്ന് പേരുള്ള ബിരുദധാരിയും തൊഴിൽരഹിതനുമായ യുവാവിന്റെ തൊഴിൽ നേടാനുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. കിഷോർ പാണ്ഡുരംഗ് ബെലേക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഭാഷണങ്ങളൊന്നും തന്നെയില്ല. ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്.

ജനുവരി 30 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിജയ് സേതുപതിയുടെയും അരവിന്ദ് സ്വാമിയുടെയും കരുത്തുറ്റ പ്രകടനം കൊണ്ട് ചിത്രം തിയറ്ററുകളിലും ശ്രദ്ധ നേടിയിരുന്നു. ക്ലാസിക് നിശബ്ദ സിനിമകളുടെ നൊസ്റ്റാൾജിയ പുനഃസൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ഒരുക്കിയ ചിത്രമാണിത്.

കറൻസി നോട്ടുകളിലുള്ള ​ഗാന്ധിയും എല്ലാവരും ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്ന ഗാന്ധിയുടെ ആദർശങ്ങളും തമ്മിലുള്ള വ്യത്യാസവും ചിത്രം വരച്ചു കാട്ടുന്നുണ്ട്. അതിദാരിദ്ര്യത്തിന്റെയും അതിസമ്പന്നതയുടെയും രണ്ട് വശങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

അതിദാരിദ്ര്യത്തിന്റെ പ്രതീകമാണ് ഒറ്റമുറി വീട്ടിൽ രോ​ഗിയുമായി അമ്മയുമൊത്ത് കഴിയുന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന മഹാ​ദേവൻ എന്ന ബിരുധദാരി. അതിസമ്പന്നതയുടെ പ്രതീകമാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന ബോസ്മാൻ എന്ന കഥാപാത്രം.

മാർച്ച് ആറിന് സീ 5 തമിഴിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

News Now

Summary

Cinema News: Vijay Sethupathi, Arvind Swami starrer Gandhi Talks OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics