കണ്ടിട്ടില്ലാത്ത, അറിയാത്ത എത്രയോ ആളുകളാണ് വിളിച്ചു ഭീഷണിപ്പെടുത്തിയത്

Mathew Kuzhalnadan
മാത്യു കുഴല്‍നാടന്‍
Last Updated :18 October 2026, 9:25 am IST
Guest Author :Jayakumar

News Now

കൊച്ചി: സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി കേസില്‍ താന്‍ നടത്തിയ പോരാട്ടം ചെറുതായിരുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് പ്രയോസങ്ങള്‍ നേരിട്ടു. നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആക്ഷേപവും പരിഹാസവും കേട്ടു. തന്നെ ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍ ആയിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ രണ്ടാറില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു.

താന്‍ നേരിട്ട പല പ്രയാസങ്ങളും ആരോടും പറഞ്ഞിട്ടില്ല. തനിക്ക് നേരെ വന്ന ആക്രമണങ്ങള്‍ മനസ്സിലാക്കാം. കാരണം നമ്മളൊക്കെ രാഷ്ട്രീയക്കാരാണ്. ഇതൊക്കെ കണ്ടു വളര്‍ന്നു വന്നവരാണ്. മാസപ്പടി കേസില്‍ പോരാട്ടം തുടങ്ങിയതിനുശേഷം പ്രായാധിക്യം വന്ന അമ്മയുടെ ഫോണിലേക്കും ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും ഫോണിലേക്കും നിരന്തരം ഭീഷണികള്‍ വന്നുകൊണ്ടിരുന്നു. മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ആരാണെങ്കിലും ഒരുവേള ആലോചിച്ചു പോകില്ലേ. എന്തിനാണ് മകനേ ഇതിനു പിന്നാലെ പോകുന്നത്?. ഇത്ര റിസ്‌കെടുക്കുന്നത് എന്ന് അമ്മ ചോദിച്ചു. കണ്ടിട്ടില്ലാത്ത, അറിയാത്ത എത്രയോ ആളുകളാണ് വിളിച്ചു ഭീഷണിപ്പെടുത്തിയത്. വഴി നടക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു. നമുക്ക് മുമ്പിലുള്ള അനുഭവം അതാണ്. ഇതിനുമുമ്പ് ആരൊക്കെയാണോ ഇവര്‍ക്ക് നേരെ വിരല്‍ ഉയര്‍ത്തിയിട്ടുണ്ടോ അവരൊക്കെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് കേരളം കണ്ടിട്ടുള്ളതാണ്.

എല്ലാ ആക്ഷേപവും പരിഹാസവും കേട്ട് ഒടുവില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ഹൈക്കോടതി പറയുന്ന സന്ദര്‍ഭമുണ്ടാകുന്നു. അതില്‍ സ്വാഭാവികമായും ആവേശമുണ്ടാകും. എന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത് വയലാര്‍ രവി എന്ന നേതാവാണ്. എന്നാല്‍ തനിക്ക് എപ്പോഴൊക്കെ പ്രതിസന്ധി ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ചേര്‍ത്തു പിടിച്ച് കരുത്തു പകര്‍ന്നത് കെ സുധാകരന്‍ എന്ന ധീരനായ നേതാവാണ് എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Summary

Major battle was fought in the CMRL-Exalogic case: Mathew Kuzhalnadan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates