സംവിധാനം അഭിനയം എന്നിവയക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും കേറ്റ് പങ്കാളിയാണ്

Kate Winslet
കേറ്റ് വിന്‍സ്ലെറ്റ് Source by : Instagram
Last Updated :17 February 2025, 3:23 pm IST

News Now

ഓസ്‌കര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് താരവുമായ കേറ്റ് വിന്‍സ്ലെറ്റ് സംവിധായികയാകുന്നു. 'ഗുഡ് ബൈ ജൂണ്‍' എന്ന് പേര് നിശ്ചയിച്ചിരിക്കുന്ന ഫാമിലി ഡ്രാമ നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്നാണ് തയ്യാറാക്കുന്നത്.

സംവിധാനം അഭിനയം എന്നിവയക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും കേറ്റ് പങ്കാളിയാണ്. ടോണി കൊളറ്റ്, ജോണി ഫ്‌ലിന്‍, ആന്‍ഡ്രിയ റൈസ്ബറോ, തിമോത്തി സ്പാല്‍, ഹെലന്‍ മിറന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. കേറ്റ് വിന്‍സ്ലെറ്റിന്റെയും മുന്‍ ഭര്‍ത്താവ് സാം മെന്‍ഡിസിന്റെയും മകനായ ജോ ആന്‍ഡേഴ്സിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

ചിന്നിച്ചിതറിപ്പോയ ഒരു കൂട്ടം സഹോദരങ്ങള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒന്നിച്ചെത്തേണ്ടിവരികയും ഇവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റ ഉള്ളടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ത്തമാന കാല ഇംഗ്ലണ്ടാണ് കഥാ പശ്ചാത്തലം. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങും.

ടൈറ്റാനിക്, ദി റീഡര്‍, ഹാംലറ്റ് തുടങ്ങി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളിലൂടെ കേറ്റ് എമ്മി, ഗ്രാമി, പുരസ്‌കാരങ്ങള്‍ നേടിയ ചുരുക്കം ചില അഭിനേത്രികളില്‍ ഒരാളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates