സൂര്യയുടെ മാസ് എൻട്രിയാണ് വിഡിയോയിൽ കാണാനാവുക.

Suriya
സൂര്യ 44
Last Updated :23 July 2024, 10:21 am IST

News Now

സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന സൂര്യ 44 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ നടിപ്പിൻ നായകന്റെ പിറന്നാളിനോടനുബന്ധിച്ച് സൂര്യ 44 ന്റെ ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവർത്തകർ. സൂര്യയുടെ മാസ് എൻട്രിയാണ് വിഡിയോയിൽ കാണാനാവുക.

കറുപ്പ് നിറത്തിലെ ഷർട്ടും പാന്റ്സും ധരിച്ച് നടന്നുവന്ന് തോക്ക് ചൂണ്ടുന്ന സൂര്യയെ വിഡിയോയിൽ കാണാം. ഇതിനോടകം തന്നെ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. സിനിമ വേറെ ലെവൽ ആയിരിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരുടേയും പ്രതീക്ഷ.

സൂര്യയുടെ 49-ാം പിറന്നാൾ ആണിന്ന്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേരുന്നത്. 'ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates