
'ആയിരത്തിന് മുകളിൽ മുട്ട പൊട്ടിയിട്ടുണ്ട്, രണ്ട് മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്'; 'പറക്കും തളിക'യിലെ ആ രംഗത്തെക്കുറിച്ച് നടൻ
അത് ആ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു.

മലയാളികൾ റിപ്പീറ്റടിച്ച് കണ്ട് ചിരിക്കുന്ന സിനിമയാണ് 'ഈ പറക്കും തളിക'. താഹ സംവിധാനം ചെയ്ത ചിത്രം 2001 ലാണ് റിലീസ് ചെയ്തത്. ഉണ്ണികൃഷ്ണനായി ദിലീപ് എത്തിയപ്പോൾ സുന്ദരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഹരിശ്രീ അശോകനെത്തിയത്. ഉണ്ണിയുടെയും സുന്ദരന്റെയും കോമഡി രംഗമൊക്കെ കണ്ട് ഇപ്പോഴും എല്ലാവരും പൊട്ടിച്ചിരിക്കാറുണ്ട്.
കൊച്ചിൻ ഹനീഫയുടെ വീടിന്റെ മതിൽ ചാടി, വീടിനുള്ളിൽ കയറിയുള്ള ഉണ്ണിയുടെയും സുന്ദരന്റെയും അടി ശരിക്കുമൊരു സ്ട്രെസ് ബസ്റ്റർ തന്നെയാണ്. ഇപ്പോഴിതാ ഈ രംഗത്തെക്കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ആയിരത്തിന് മുകളിൽ മുട്ട ആ രംഗം ചിത്രീകരിച്ചപ്പോൾ പൊട്ടിയെന്ന് അശോകൻ ഓർത്തെടുത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അത് ആ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു. അവർക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീൻ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവർ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങൾ. വലിയൊരു വീടാ.
എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളിൽ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കിൽ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോൾ തോന്നില്ല അത്. പടം കണ്ടാൽ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതിൽ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്.
കാരണം അത് പുറത്തുനിന്ന് വന്ന് മതിൽ ചാടി കയറി, അകത്ത് കയറി അതിനുള്ളിൽ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണിൽ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങൾ ഒരു പിക്കിനിക് പോലെയാണ്". - ഹരിശ്രീ അശോകൻ പറഞ്ഞു.
WHAT TO READ NEXT

നടന് അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Harisree Ashokan talks about Ee Parakkum Thalika movie comedy scene.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




