തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും രേഷ്മ വ്യക്തമാക്കി

reshma sebastine
രേഷ്മ സെബാസ്റ്റ്യൻSource by : ഇൻസ്റ്റ​ഗ്രാം
Last Updated :15 July 2024, 5:01 pm IST

News Now

അന്തരിച്ച ക്യാപ്റ്റന്‍ അനുഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രങ്ങളെന്ന് നടിയും മോഡലുമായി രേഷ്മ സെബാസ്റ്റ്യൻ. സ്മൃതി സിങ്ങിനെതിരെ സൈബര്‍ ആക്രമണം കടുക്കുന്നതിനിടെയാണ് രേഷ്മയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം നടക്കുന്നത്. തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും രേഷ്മ വ്യക്തമാക്കി.

എന്തിനും ഒരു പരിധിയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് രേഷ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചത്. ഇത് ഇന്ത്യന്‍ ആര്‍മി സൈനികനായ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം പ്രൊഫൈല്‍ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക.- എന്നാണ് രേഷ്മ കുറിച്ചത്.

സ്മൃതി സിങ്ങിന്റെ പേരില്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം വന്ന പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് താരം രംഗത്തെത്തി. ഇത് അസംബന്ധമാണ്. എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്മൃതി സിങ്ങിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഞങ്ങള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. അത്തരം ഷെയറുകള്‍ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക, അതുവഴി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.- എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്.

Story image

SMONLINE

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓര്‍ത്ത് അമ്മ വിലപിക്കുമ്പോള്‍ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ സൗന്ദര്യ പ്രദര്‍ശനം നടത്തുന്നു എന്ന തലക്കെട്ടോടെയാണ് രേഷ്മയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പോസ്റ്റുകള്‍ വരുന്നത്.

ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് കീര്‍ത്തി ചക്ര നല്‍കി ആദരിച്ചതിനു പിന്നാലെയാണ് വിവാദം തലപൊക്കിയത്. കീര്‍ത്തി ചക്ര ഏറ്റുവാങ്ങിയത് അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയും മാതാവും ചേര്‍ന്നായിരുന്നു. മകന്റെ മരണാന്തരം കിട്ടിയ ജീവനാംശവും കീര്‍ത്തിചക്രയും സ്മൃതി സിങ്ങ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്ന ആരോപണവുമായി അനുഷുമാന്റെ മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് സ്മൃതി സിങ്ങിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates